കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര സഭയിലും സ്ത്രീകൾക്ക് രക്ഷയില്ല! ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്...

പത്ത് രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് ഉദ്യോഗസ്ഥരാണ് ഐക്യരാഷ്ട്ര സഭയിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളത്.

Google Oneindia Malayalam News

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ വനിതാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. പത്ത് രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് ഉദ്യോഗസ്ഥരാണ് ഐക്യരാഷ്ട്ര സഭയിൽ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളത്. എന്നാൽ ജോലിക്ക് ഭീഷണിയാകുമെന്നതിനാൽ ഇവരാരും സംഭവം പുറത്തുപറയാൻ തയ്യാറാകുന്നില്ല.

തമിഴ് യുവതിയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റി! ക്രൂരമായി പീഡിപ്പിച്ചു... വേങ്ങര സ്വദേശി പിടിയിൽ...തമിഴ് യുവതിയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റി! ക്രൂരമായി പീഡിപ്പിച്ചു... വേങ്ങര സ്വദേശി പിടിയിൽ...

''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി

ഐക്യരാഷ്ട്ര സഭയിലെ അതിക്രമങ്ങളെക്കുറിച്ച് ദി ഗാർഡിയനാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വാർത്താസംഘം കൂടിക്കാഴ്ച നടത്തിയ പതിനഞ്ചോളം ഉദ്യോഗസ്ഥർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധതരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

un

വാക്കാലുള്ള ഉപദ്രവം മുതൽ ലൈംഗിക പീഡനം വരെ അനുഭവിച്ചവർ ഐക്യരാഷ്ട്ര സഭയിൽ ജോലി ചെയ്യുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള ഭയവും, ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയും ഇതെല്ലാം മറച്ചുവെയ്ക്കാൻ ഇവരെ നിർബന്ധിതരാക്കുന്നു. ഇനി കുറ്റക്കാർക്കെതിരെ പരാതിപ്പെട്ടാലും അന്വേഷണം പലവഴികളിലൂടെ അട്ടിമറിക്കപ്പെടും.

ഐക്യരാഷ്ട്ര സഭയിൽ നിലവിൽ ജോലി ചെയ്യുന്നവരുമായും മുൻ ജീവനുക്കാരുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗാർഡിയൻ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തു രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് ഉദ്യോഗസ്ഥരുമായാണ് വാർത്താ സംഘം അഭിമുഖം നടത്തിയത്.

English summary
media report; sexual harassment and assault rampant at united nations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X