കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം തട്ടിക്കൂട്ടിയത്: കിം ഉദ്ഘാടനം ചെയ്ത കീടനാശിനി ഫാക്ടറിയെക്കുറിച്ച് പുറത്തുവന്നത്...

Google Oneindia Malayalam News

പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഏകാധിപതി അപ്രത്യക്ഷമായതിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. നിർമാണം പൂർത്തിയാകാത്ത ഒരു കീടനാശിനി ഫാക്ടി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കിം തൊഴിലാളി ദിനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഉത്തരകൊറിയയിലെ സഞ്ചോൺ ഫോസ്ഫേറ്റിക് കീടനാശിനി ഫാക്ടറിയുടെ റിബ്ബൺ മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ച കിം ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥിയെന്നാണ് ഡെയ് ലി ഡികെ റിപ്പോർട്ട് ചെയ്യുന്നത്.

ബസുകള്‍ ഓടേണ്ടതുണ്ടോ?ജനങ്ങള്‍ പറയട്ടെ; വാട്‌സ്ആപ്പ് ചെയ്യാം;നിര്‍ദേശങ്ങള്‍ തേടി ദില്ലി സര്‍ക്കാര്‍ബസുകള്‍ ഓടേണ്ടതുണ്ടോ?ജനങ്ങള്‍ പറയട്ടെ; വാട്‌സ്ആപ്പ് ചെയ്യാം;നിര്‍ദേശങ്ങള്‍ തേടി ദില്ലി സര്‍ക്കാര്‍

ആ വാക്‌സിന്‍ ഒരിക്കലും കണ്ടെത്തിയേക്കില്ല.... ആശങ്ക പങ്കുവെച്ച് ബോറിസ് ജോണ്‍സന്‍, പറയുന്നത്!!ആ വാക്‌സിന്‍ ഒരിക്കലും കണ്ടെത്തിയേക്കില്ല.... ആശങ്ക പങ്കുവെച്ച് ബോറിസ് ജോണ്‍സന്‍, പറയുന്നത്!!

 പണി പൂർത്തിയാവാത്ത ഫാക്ടറി

പണി പൂർത്തിയാവാത്ത ഫാക്ടറി


കിം ഉദ്ഘാടനത്തിനായി പ്രത്യക്ഷപ്പെട്ട ഫാക്ടറിയുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷവും ഫാക്ടറിയിൽ നിർമാണപ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിം ജോങ് ഉന്നിന് പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുന്നതിന് വേണ്ടി തൊഴിലാളികൾ അഹോരാത്രം പണിയെടുത്ത് കെട്ടിയുയർത്തിയതാണ് ഈ ഫാക്ടറിയെന്നും പുറത്തുവന്ന പുതിയ റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നുണ്ട്.

തൊഴിലാളികളുടെ കുടുംബങ്ങൾക്കും ജോലി

തൊഴിലാളികളുടെ കുടുംബങ്ങൾക്കും ജോലി

ഫാക്ടറിക്ക് സമീപത്ത് ചെടികളും പൂക്കളും നട്ടുവളർത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി തൊഴിലാളികളുടെ കുടുംബാംഗങ്ങളെപ്പോലും ഇവിടെയെത്തിച്ച് പണിയെടുപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തിരക്കിട്ട് ഉദ്ഘാടന പരിപാടി നടത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും പറയപ്പെടുന്നു. കിം ജോഹ് ഉന്നും മറ്റ് ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉത്തരകൊറിയ സ്വയംപര്യാപ്തത കൈവരിച്ചെന്ന് തെളിയിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവന്നിരുന്നതെന്നാണ് പറയപ്പെടുന്നത്.

മാധ്യമങ്ങൾക്ക് ആഘോഷം

മാധ്യമങ്ങൾക്ക് ആഘോഷം

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ തയ്യാറാവാതിരുന്ന ഉദ്യോഗിക കൊറിയൻ മാധ്യമങ്ങൾ കിമ്മിന്റെ തിരിച്ചുവരവ് കാര്യമായി തന്നെ ആഘോഷിക്കുകയും ചെയ്തു. ഫാക്ടറിക്ക് പുറത്ത് റിബ്ബൺ മുറിച്ച് ഉദ്ഘാടനം ചെയ്യുന്ന കിംമ്മിന്റെ ചിത്രങ്ങളാണ് മെയ് 1ന് പുറത്തുവന്നത്. പ്യോംഗ്യാങ്ങിന്റെ വടക്കുഭാഗത്തുള്ള ഒരു ഫാക്ടറി ഉദ്ഘാടനത്തിനായി കിം എത്തിയെന്നാണ് ചിത്രത്തിനൊപ്പം പുറത്തുവന്ന റിപ്പോർട്ട്. ഏറെക്കാലമായി പൊതുപരിപാടികളിൽ പങ്കെടുക്കാത്ത കിമ്മിന്റെ സാന്നിധ്യം ജനക്കൂട്ടത്തെ ഉദ്വേഗഭരിതരാക്കിയെന്നുമ മാധ്യമങ്ങൾ പറയുന്നു. ഏപ്രിൽ 12ന് ശേഷം ആദ്യമായാണ് കിം മെയ് 1ന് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്. ഉത്തരകൊറിയ നൽകുന്ന റിപ്പോർട്ടുകൾ ശരിവെക്കാൻ പല സ്വതന്ത്ര മാധ്യമപ്രവർത്തകരും ഇതുവരെയും തയ്യാറായിട്ടില്ല.

 രണ്ട് ദിവസം കൊണ്ട് നിർമാണം

രണ്ട് ദിവസം കൊണ്ട് നിർമാണം

ഉത്തരകൊറിയൻ സർക്കാരിന്റെ നിർദേശം അനുസരിച്ച് രണ്ട് ദിവസത്തിനകമാണ് ഫാക്ടറിയുടെ നിർമാണം വേഗത്തിലാക്കിയതെന്നാണ് ഉത്തരകൊറിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 28ന് ഉത്തരകൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രതീക്ഷിച്ച ഉത്തരവ് പാലിച്ചാണ് നിർമാണം ദ്രുതഗതിയിലാക്കിയതെന്നും മാധ്യമങ്ങൾ പറയുന്നു. പരിപാടിയ്ക്കായി വേണ്ടി മാത്രമാണ് ഇതെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ട്രംപ് പറഞ്ഞതിങ്ങനെ

ട്രംപ് പറഞ്ഞതിങ്ങനെ


ഏപ്രിൽ 12ന് ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കിമ്മിന്റെ ആരോഗ്യനില വഷളായെന്നും മസ്തിഷ്ക മരണം വരെ സംഭവിച്ചെന്നുമാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഡെയ് ലി ഡികെയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയൻ മാധ്യത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കിം എവിടെപ്പോയെന്നും എന്ത് സംഭവിച്ചെന്നുമറിയാൻ ലോകവും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക തുടരുന്ന സാഹചര്യമുണ്ടെങ്കിലും കിം ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കിമ്മിന് ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് അറിയാമെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൂണ്ടിക്കാണിച്ചിരുന്നു.

 നേരിട്ടെത്തുമോ?

നേരിട്ടെത്തുമോ?


ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ തിരക്കിട്ട് നടത്തുമ്പോഴും ഉദ്ഘാടനത്തിന് കിം നേരിട്ട് എത്തുമെന്ന് തൊഴിലാളികൾ കരുതിയിരുന്നില്ല. മൂന്നാഴ്ചയായി പൊതുപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന കിമ്മിനെക്കുറിച്ച് രാജ്യത്തെ ജനങ്ങൾക്ക് ചർച്ച ചെയ്യാൻ പരിമതികൾ ഏറെയാണ്. പണി പൂർത്തിയാക്കിയ ഫാക്ടറിയ്ക്ക് സമാനമാക്കിത്തീർക്കാൻ കഠിനപ്രയത്നം തന്നെയാണ് തൊഴിലാളികൾ കാഴ്ചവെച്ചിട്ടുള്ളത്.

വിദ്യാർത്ഥികളോട് മടക്കയാത്രക്ക് ബസ് തയ്യാറാക്കാൻ ആവശ്യപ്പെട്ടില്ല: വ്യാജവാർത്ത പൊളിച്ചടുക്കി സർക്കാർവിദ്യാർത്ഥികളോട് മടക്കയാത്രക്ക് ബസ് തയ്യാറാക്കാൻ ആവശ്യപ്പെട്ടില്ല: വ്യാജവാർത്ത പൊളിച്ചടുക്കി സർക്കാർ

English summary
Media reports about North Korea and Kim's inuguration Fertilizer factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X