• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു നിറച്ച റഷ്യൻ കപ്പൽ? പലതവണ മുന്നറിയിപ്പ് അവഗണിച്ചു!!

ബെയ്റൂട്ട്: ലെബനനെ നടുക്കിയ ഇരട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം എത്തിനിൽക്കുന്നത് റഷ്യൻ കപ്പലിൽ. മുന്നറിയിപ്പുകൾ അവഗണിച്ച് വർഷങ്ങളായി ബെയ്റൂട്ട് തുറമുഖത്ത് കുറച്ച് വർഷങ്ങളായി കിടന്നിരുന്ന വളം നിറച്ച കപ്പലാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. 135 പേർ മരിച്ച ബെയ്റൂട്ടിലെ ഇരട്ട സ്ഫോടനത്തിൽ 50000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്വർണം എത്തിയ ദിവസം 131 കോവിഡ് രോഗികൾ, കേസ് സങ്കീർണമാകുമ്പോൾ രോഗികളും കൂടുന്നെന്ന് ഉമ്മൻ ചാണ്ടി!

 രാസവസ്തു കപ്പലിലോ?

രാസവസ്തു കപ്പലിലോ?

ജോർജിയയിലെ ബൌത്തുമിയിൽ നിന്ന് 2013ൽ ബെയ്റൂട്ടിലെത്തിയ എംവി റോസസ് എന്ന റഷ്യൻ കപ്പലിലുണ്ടായിരുന്നത് 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റായിരുന്നു. ലോകത്ത് കീടനാശിനിയായി ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവാണ് അമോണിയം നൈട്രേറ്റ്. മൊസാംബിക്കിലേക്ക് പുറപ്പെട്ട റഷ്യൻ കപ്പൽ ചില സാമ്പത്തിക പ്രതിസന്ധികൾ കാരണം ബെയ്റൂട്ട് തുറമുഖത്ത് നങ്കുരമിടുകയായിരുന്നു. കപ്പൽ ബെയ്റൂട്ടിലെത്തിയതോടെ പണം തീർന്നെന്ന് അറിയിച്ച കപ്പൽ ഉടമ വേറെ ചരക്കുകൾ ലഭച്ചെങ്കിൽ മാത്രമേ യാത്രാച്ചെലവ് വഹിക്കാനും യാത്ര തുടരാനും കഴിയുകയുള്ളൂവെന്നാണ് കപ്പലിലെ ജീവനക്കാരെ അറിയിച്ചത്.

 ജീവനക്കാരും മടങ്ങി

ജീവനക്കാരും മടങ്ങി

സൈപ്രസിൽ കഴിഞ്ഞ് വന്നിരുന്ന ഇഗോർ ഗ്രെച്യൂഷ്കിൻ എന്നയാളാണ് റോസസിന്റെ ഉടമ. ചട്ടങ്ങൾ ലംഘിച്ച് കപ്പൽ ഓടിച്ചതിനെ തുടർന്ന് ഒരിക്കൽ കപ്പൽ ബെയ്റൂട്ട് തുറമുഖത്ത് പിടിച്ചിടുകയും ചെയ്തിരുന്നു. പിന്നീടൊരിക്കലും കപ്പൽ യാത്ര തുടർന്നതേയില്ല. 11 മാസത്തോളം കപ്പലിൽ തന്നെ തങ്ങിയ ജീവനക്കാർ കപ്പലുടമ ചെലവ് വഹിക്കാതെയും ശമ്പളം നൽകാതെയുമായപ്പോൾ അവർ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന അമോണിയം നൈട്രേറ്റ് മറ്റൊരു കപ്പലിൽ കയറ്റാനും തുറമുഖ അതോറിറ്റി അനുവദിച്ചില്ല. ഗ്രെച്യൂഷ്കിനെ ലെബനൻ അധികൃതർക്ക് ബന്ധപ്പെടായോ ചരക്കുകപ്പൽ ഇവിടെ നിന്ന് മാറ്റാനോ കഴിഞ്ഞില്ല. ഇതാണ് ബെയ്റൂട്ടിനെ നടുക്കിയ ഇരട്ട സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്.

 സുരക്ഷാ ഭീഷണി

സുരക്ഷാ ഭീഷണി

കപ്പൽ തുറമുഖത്ത് തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രാദേശിക അധികൃതരും കസ്റ്റംസും പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ കപ്പൽ ബെയ്റൂട്ട് തുറമുഖം വിട്ട് പോയതുമില്ല. ലെബനൻ കസ്റ്റംസ് ഡയറക്ടർ ബദ്രി ഡാഹെറിനെ ഉദ്ധരിച്ചാണ് സിഎൻഎൻ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷയില്ലാതെ സൂക്ഷിച്ചിരിക്കുന്ന രാസവസ്തു ഒഴുകി നടക്കുന്ന ബോംബിന് സമാനമാണെന്ന് നേരത്തേ ഇദ്ദേഹം അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പൽ നിർത്തിയിട്ടതോടെ റഷ്യൻ- യുക്രൈൻ ജീവനക്കാർക്കിടയിലും ഇത് സംബന്ധിച്ച തർക്കം ഉണ്ടായിരുന്നു.

 പിന്നിൽ അമോണിയം നൈട്രേറ്റ്

പിന്നിൽ അമോണിയം നൈട്രേറ്റ്

ബെയ്റൂട്ടിലെ ഇരട്ട സ്ഫോടനത്തിന് കാരണം തുറമുഖത്ത് നിർത്തിയിട്ട കപ്പലാണെന്ന് ലെബനൻ അധികൃതർ തീർത്ത് പറഞ്ഞിട്ടില്ല. എന്നാൽ 2750 ലധികം ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായിട്ടുള്ളതെന്ന് ലെബനൻ പ്രധാനമന്ത്രി ഹസ്സൻ ദായിബ് വ്യക്തമാക്കിയിരുന്നു. തുറമുഖത്തിന് സമീപത്ത് സ്ഫോടക വസ്തുുക്കൾ ശേഖരിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനനം ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ സ്ഫോടനം നടന്ന ദിവസം വ്യക്തമാക്കിയിരുന്നു.

മുന്നറിയിപ്പ് വകവെച്ചില്ല

മുന്നറിയിപ്പ് വകവെച്ചില്ല

അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ രാസവസ്തുക്കൾ സൂക്ഷിച്ചാൽ ഉണ്ടാകുന്ന ഗുരുതരമായ അപകടത്തെക്കുറിച്ച് തുറമുഖ അധികൃതരെ അറിയിച്ചിരുന്നു. തുറമുഖത്തിന്റെ സുരക്ഷ കണക്കിലെടുത്ത് രാസവസ്തുക്കൾ തിരിച്ചയയ്ക്കാനും നിർദേശം നൽകിയിരുന്നതായി ദർഹിയ്ക്ക് മുന്നെയെത്തിയ കസ്റ്റംസ് ഡയറക്ടർ ചാഫിക് മെർഹി 2016ൽ കത്തയച്ചിരുന്നു. കേസിൽ ഉൾപ്പെട്ട ഒരു ജഡ്ജിക്കാണ് കത്തയച്ചത്.

പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു

പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു

തുറമുഖത്തെ വെയർഹൌസിൽ ഒരു സുരക്ഷയുമില്ലാതെയാണ് ആറ് വർഷത്തോളമായി അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. ഇത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്നാണ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ് പിടിച്ചെടുത്ത് വെയർ ഹൌസിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് ലെബനന്റെ ജനറൽ സെക്യൂരിറ്റി തലവൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലെബനീസ് അധികൃതർ കണ്ടുകെട്ടിയ സ്ഫോടക വസ്തുക്കളുടെ വിവരങ്ങൾ ഉൾപ്പെട്ട 2014ലെ ഒരു രേഖയുണ്ടെന്നും ലെബനീസ് ഇൻഫർമേഷൻ മന്ത്രി മണാൽ അബ്ദൽ സമദ് നജാദ് പറഞ്ഞു. ഇതാണ് ബെയ്റൂട്ടിലെ സ്ഫോടനത്തിന് കാരണമായതെന്നാണ് അവർ ജോർദാൻ ചാനലായ അൽ മംലാകയോട് പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

English summary
Media reports says reason behind Beirut blats was Russian ship filled with Amonium Nitrate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X