കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീൽ ആംസ്ട്രോംഗിന്റെ മരണം ചികിത്സാ പിഴവ് മൂലം? കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത് 6 മില്യൺ ഡോളർ

Google Oneindia Malayalam News

ന്യൂയോർക്ക്: ചന്ദ്രനിൽ ആദ്യം കാലുകുത്തിയ മനുഷ്യനാണ് നീൽ ആംസ്ട്രോംഗ്. 2012 ഓഗസ്റ്റ് 25ന് തന്റെ 82ാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചികിസ്താ പിഴവാണ് നീൽ ആംസ്ട്രോംഗിന്റെ മരണകാരണമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ; ഓരോ ഘട്ടവും കടന്ന് മുന്നേറുന്നുചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ; ഓരോ ഘട്ടവും കടന്ന് മുന്നേറുന്നു

നീൽ ആംസ്ട്രോംഗിന്റെ മക്കൾ ആശുപത്രിക്കെതിരെ നിയമയുദ്ധം നടത്തിയെന്നും തുടർന്ന് രഹസ്യമായി പ്രശ്നം ഒത്തുതീർപ്പാക്കയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 7 മില്യൺ ഡോളർ നഷ്ടപരിഹാരമായി ആശുപത്രി നീൽ ആംസ്ട്രോംഗിന്റെ കുടുംബത്തിന് നൽകിയെന്നാണ് റിപ്പോർട്ട്.

armstrong

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ടാഴ്ച പിന്നിട്ടപ്പോഴായിരുന്നു നീൽ ആംസ്ട്രോംഗിന്റെ മരണം. ഹൃദയശസ്ത്രക്രിയയെ തുടർന്നുണ്ടായ ചില സങ്കീർണതകളെ തുർന്നായിരുന്നു മരണമെന്നാണ് ആംസ്ട്രോംഗിന്റെ കുടുംബം വ്യക്തമാക്കിയിരുന്നത്. എന്നാൽ ആംസ്ട്രോംഗിന്റെ മക്കളായ മാർക്കും റിക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ചികിത്സാ പിഴവ് മൂലമാണ് പിതാവിന്റെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ നിയമയുദ്ധം നടത്തി.

2014ൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ 45ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കാൻ ആംസ്ട്രംഗിന്റെ മക്കൾ കെന്നഡി സ്പേസ് സെൻററിലേക്ക് പുറപ്പെടുകയാണ്. ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാൻ തയാറായില്ലെങ്കിൽ അവർ പിതാവിന്റെ മരണ ചികിസ്താ പിഴവി മൂലമാണ് സംഭവിച്ചതെന്ന് ലോകത്തോട് വിളിച്ചു പറയും എന്ന് വ്യക്തമാക്കി അഭിഭാഷകയും മാർക്ക് ആംസ്ട്രോംഗിന്റെ ഭാര്യയുമായ വെൻഡി ആശുപത്രി അഭിഭാഷകന് ആ മെയിൽ സന്ദേശം അയച്ചു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ആശുപത്രി തയാറായത്. നീൽ ആംസ്ട്രോംഗിന്റെ ചികിസ്തയുടെയും നിയമ നടപടികളുടെയും രേഖകൾ ഒരു അജ്ഞാതൻ ന്യൂയോർക്ക് ടൈംസിന് അയച്ച് നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

English summary
medical malpractices resulted in the death of Neil armstrong, family got 6 million dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X