കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ വിദ്യാര്‍ത്ഥി ചാരിത്ര്യം ലേലംചെയ്യുന്നു

  • By Aswathi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ തന്നെയാണ് അവര്‍ക്കുള്ള പടുകുഴി വെട്ടിവെക്കുന്നതെന്ന വാദത്തെ പൂര്‍ണമായങ്ങ് തള്ളിക്കളയാന്‍ കഴിയില്ല. ചില സാഹചര്യങ്ങളില്‍ അത് സത്യമാണ്. ന്യൂയോര്‍ക്കില്‍ പണത്തിന് വേണ്ടി മാത്രം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വന്തം ചാരിത്ര്യം ലേലം ചെയ്യുകയാണ്.

എലിസബത്ത് റെയ്ന്‍ എന്ന താത്കാലിക പേര് സ്വീകരിച്ച 27രകാരിയാണ് തന്റെ ചാരിത്ര്യം ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. പണമുണ്ടാക്കുക എന്ന ഒറ്റ ഉദ്യേശം മാത്രമാണ് ലേലത്തിന് പിന്നിലെന്ന് അവര്‍ വ്യക്തമാക്കുന്നു.

elizabeth-raine

ലേലത്തിനായി എലിസബത്ത് ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. നടത്തിപ്പിനും മറ്റുമായി ഒരു ഏജന്റിനെയും നിയമിക്കും. 3.7 മില്യണ്‍ ഡോളറിന് (22.5 കോടി) 2009ല്‍ സ്വന്തം ചാരിത്രത്യം ലേലം ചെയ്ത നതാലി ഡിലന്റെ അനുഭവമാണ് തനിക്ക് പ്രേരണയായതെന്ന് ഈ 27 കാരി പറയുന്നു.

ഏപ്രില്‍ ഒന്നിനാണ് ലേലം ആരംഭിക്കുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ നാല്‍പ്പത് ശതമാനം വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് എലിസബത്തിന്റെ തീരുമാനം.

ലേലത്തില്‍ വിജയ്ക്കുന്ന ആളിനൊപ്പം 12 മണിക്കൂര്‍ ചെലവഴിക്കുമെന്നും ചാരിത്ര്യം കവരാന്‍ അനുവദിക്കുമെന്നും എലിസബത്ത് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നു. എലിസബത്തിന്റെ മുഖം മറച്ചുവച്ച അര്‍ധനഗ്ന ഫോട്ടോകളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
A medical student in the US is auctioning her virginity online, having been inspired by the figures offered to Natalie Dylan, who received bids of $3.7 million dollars (£.2.2 million) for hers in 2009.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X