കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യധരണ്യാഴി മരണക്കടലാവുന്നു; വീണ്ടും കുടിയേറ്റ ബോട്ട് മുങ്ങി പാകിസ്താനികളടക്കം 90 മരണം

Google Oneindia Malayalam News

ട്രിപ്പോളി: ലിബിയയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നകലെ മെഡിറ്ററേനിയന്‍ കടലില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി പാകിസ്താനികള്‍ അടക്കം 90 പേര്‍ മരിച്ചതായി കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര സംഘടന അറിയിച്ചു. ലിബിയന്‍ പട്ടണമായ സുവാറ തീരത്ത് 10 മൃതദേഹങ്ങള്‍ എത്തിയതായി യു.എന്‍ സംഘടനാ വക്താവ് പറഞ്ഞു. ലിബിയ വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞാണ് അപകടം. അപകടത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളെ മല്‍സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തുകയും രണ്ട് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.

സൗദി സ്ത്രീകള്‍ കൂടുതല്‍ കരുത്തരാവുന്നു; പുറത്തിറങ്ങാന്‍ രക്ഷിതാവിന്റെ സമ്മതം വേണ്ടസൗദി സ്ത്രീകള്‍ കൂടുതല്‍ കരുത്തരാവുന്നു; പുറത്തിറങ്ങാന്‍ രക്ഷിതാവിന്റെ സമ്മതം വേണ്ട

തങ്ങളുടെ 11 പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ട്രിപ്പോളിയിലെ പാകിസ്താന്‍ വിദേശകാര്യ ഓഫീസ് അറിയിച്ചു. അവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. രണ്ട് ലിബിയക്കാരും മരിച്ചവരില്‍ ഉള്‍പ്പെടും. അനധികൃത കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ലിബിയ വഴിയുള്ള കുടിയേറ്റം വര്‍ധിച്ചത്. 2017ല്‍ മാത്രം ലിബിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴി ഇറ്റലിയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും 120,000 പേര്‍ കുടിയേറിയതായാണ് റിപ്പോര്‍ട്ട്. ലിബിയയിലെ സര്‍ക്കാര്‍ നിരീക്ഷണം ദുര്‍ബലമായതിനാല്‍ അവരുടെ കണ്ണുവെട്ടിച്ച് കടക്കുക എളുപ്പമായതും ഇറ്റലിയോട് അടുത്ത് കിടക്കുന്ന തീരമെന്ന നിലയിലുമാണ് ലിബിയ അനധികൃത കുടിയേറ്റക്കാരുടെ ഇഷ്ടതാവളമായി മാറിയത്.

migrantboat

അതേസമയം ഏറ്റവും അപകടം പിടിച്ച കടല്‍മാര്‍ഗങ്ങളിലൊന്നാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ജീവന്‍ പണയം വച്ച് യാത്ര ചെയ്യാന്‍ ആളുകള്‍ തയ്യാറാണെന്നതാണ് പ്രശ്‌നം. മനുഷ്യക്കടത്ത് സംഘങ്ങളാവട്ടെ പഴകിയതും കേടായതുമായ ബോട്ടുകളില്‍ താങ്ങാനാവുന്നതിലധികം യാത്രക്കാരെ കയറ്റുന്നത് പതിവാണ്. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 3,116 പേര്‍ ഇതുവഴിയുള്ള യാത്രാമധ്യേ ബോട്ട് മുങ്ങി മരിച്ചതായാണ് ഇന്റര്‍നാഷനല്‍ ഓര്‍ഗനേസൈഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍. ഈ വര്‍ഷം ജനുവരി 10ന് കുടിയേറ്റ ബോട്ട് മറിഞ്ഞ് നൂറോളം പേര്‍ മരിച്ചിരുന്നു.
English summary
mediterranean sea becomes death route for illegal immigrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X