കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ചിട്ട് ഇതുവരെ കരയാത്ത ഇനി കരയാന്‍ സാധ്യതയില്ലാത്ത ഒരു ആളെ കാണൂ

  • By Meera Balan
Google Oneindia Malayalam News

സിഡ്‌നി: കരഞ്ഞു കൊണ്ടാണ് കുട്ടികള്‍ ജനിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ആദ്യത്തെ ഈ കരച്ചില്‍ പിന്നീട് പലപ്പോഴും നമ്മളെ തേടി വരാറുണ്ട്. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും കരയാത്ത ഒരാള്‍ പോലും ഉണ്ടാകില്ലെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജനിച്ചിട്ട് ഇതുവരെ കരയാത്ത ഒരു കുട്ടിയുണ്ട് ഓസ്‌ട്രേലിയയില്‍.

ജനിച്ചിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുളളൂവെങ്കിലും ഈ കുഞ്ഞ് ഇതുവരേയും കരഞ്ഞിട്ടില്ല. മാത്രമല്ല ഇനി കരയാനും സാധ്യതയില്ല. ഭാഗ്യവാന്‍ എന്നൊന്നും ആരും പറയല്ലേ. തലച്ചോറിനെ ബാധിച്ച അസുഖം മൂലമാണ് കുട്ടി കരയാത്തത്.

ടാറ്റ് ബര്‍ലി എന്ന നവജാത ശിശുവാണ് കരയാത്ത കുട്ടിയായി പിറന്നത്. വെറും അഞ്ച് ആഴ്ചകള്‍ മാത്രം പ്രായമുള്ള മകന്‍ ഒന്നുറക്കെ കരയണമെന്നും തന്റെ ഉറക്കത്തെ അവന്‍ ഇടയ്‌ക്കൊന്നും ശല്യപ്പെടുത്തണമെന്നും ആഗ്രഹിയ്ക്കുകയാണ് ടാറ്റിന്റെ അമ്മ. കൂടുതല്‍ വിശേഷങ്ങളിലേക്ക്...

ടാറ്റ് ബര്‍ലി

ടാറ്റ് ബര്‍ലി

ഒരു മാസവും ഒരു ആഴ്ചയും മാത്രം പ്രായമുള്ള ടാറ്റ് ബര്‍ലിയാണ് കരയാത്ത കുട്ടി. തലച്ചോറിനെ ബാധിച്ച മില്ലര്‍ ഡയകേര്‍ ലിസേന്‍സേഫലി രോഗം മൂലമാണ് ടാറ്റിന് കരയാന്‍ കഴിയാത്തത്

വികാരങ്ങളില്ല

വികാരങ്ങളില്ല

കരച്ചില്‍ മാത്രമല്ല...ചിരിയ്ക്കാനും പേടിയ്ക്കാനും ഒന്നും കുഞ്ഞ് ടാറ്റിന് കഴിയില്ല

തലച്ചോര്‍

തലച്ചോര്‍

ടാറ്റിന്റെ തലച്ചോര്‍ ഒരു കോഴിമുട്ട പോലെയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറില്‍ ചുളിവുകള്‍ ഒന്നും തന്നെയില്ല

ചികിത്സ

ചികിത്സ

വന്‍ തുക മുടക്കേണ്ടി വന്നാല്‍ പോലും ടാറ്റിന് കരയാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല. 1.7 കിലോഗ്രാം മാത്രമാണ് ഈ കുഞ്ഞിന്റെ ബാരം. 13 ഉം ഏഴും വയസുള്ള രണ്ട് ചേട്ടന്‍മാര്‍ കൂടി ടാറ്റിനുണ്ട്. കരയാത്ത ഈ കുഞ്ഞ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.

English summary
A baby boy born in Sydney cannot cry due to a rare brain disorder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X