കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ഒബാമയ്ക്കും ഡൂപ്ലിക്കേറ്റ്; ഒരു ഷോയ്ക്ക് വാങ്ങുന്നത് 67,000 രൂപ

ഇംഗ്ലീഷില്‍ വലിയ പിടിയില്ലാത്തതുകാരണം മുറി ഇംഗ്ലീഷിലാണ് ഷിയോയുടെ വേദികളിലെ പ്രകടനം.

  • By Anwar Sadath
Google Oneindia Malayalam News

ബെയ്ജിങ്: എന്തിനും ഏതിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ചൈനക്കാര്‍. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ബരാക്ക് ഒബാമയ്ക്കും ഒരു ഡൂപ്ലിക്കേറ്റ് ഇറങ്ങിയിരിക്കുന്നു. കാഴ്ചയില്‍ തനി ഒബാമയെന്ന് തോന്നിക്കുന്ന ഷിയോ ജിങ്ങോ ഒബാമയെ അനുകരിക്കുന്നതിലും മിടുക്കനായതിനാല്‍ അനവധി ഷോയാണ് ചൈനയിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്.

ഓരോ ഷോയ്ക്കും 1,000 ഡോളര്‍(ഏകദേശം 67,000 രൂപ) വീതമാണ് ചൈനീസ് ഒബാമ കൈപ്പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. സാക്ഷാല്‍ ഒബാമ ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയുമെന്നതിനാല്‍ ഈ മുന്‍ സെക്യൂരിറ്റി ഗാര്‍ഡിന് ആശങ്കയുണ്ട്. പഴയപോലെ വേദികളില്‍ ഷോ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് ഷിയോ പറയുന്നത്.

obama-china

ഇംഗ്ലീഷില്‍ വലിയ പിടിയില്ലാത്തതുകാരണം മുറി ഇംഗ്ലീഷിലാണ് ഷിയോയുടെ വേദികളിലെ പ്രകടനം. ഒബാമയുടെ ഹെയര്‍സ്റ്റൈലും വേഷഭൂഷാദികളുമായി ഷിയോ ചൈനയില്‍ ഇപ്പോള്‍ വാര്‍ത്താപ്രാധാന്യവും നേടിക്കഴിഞ്ഞു. 2008ല്‍ സെക്യൂരിറ്റി ജോലി ചെയ്തു ജീവിക്കവെ ഒരു സഹപ്രവര്‍ത്തകനാണ് ഷിയോയിലെ ഒബാമയുടെ രൂപം കണ്ടെത്തിയത്.

ഇതിനുശേഷം ഒബാമയെ അനുകരിക്കാനുള്ള ശ്രമത്തിലായിരുന്നു. 2012ല്‍ ഒബാമ വീണ്ടും അധികാരത്തിലെത്തിയതോടെ ഷിയോ ചെറിയ വേദികളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 2014ല്‍ ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കുകകൂടി ചെയ്തതോടെയാണ് ഷിയോയുടെ ഭാഗ്യം തെളിഞ്ഞുവന്നത്. ഒബാമ അടുത്തതന്നെ സ്ഥാനമൊഴിയുമെങ്കിലും ഒരു അഭിനേതാവായി തിളങ്ങാനാണ് ഇനി ഷിയോയുടെ പരിപാടി.

English summary
Meet China’s Obama lookalike who makes $1000 per show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X