ആഡംബരപ്രിയ, സെല്‍ഫി ക്രേസി.. ഡൊണാള്‍ഡ് ട്രംപിന്റെ ഗ്ലാമറസ് മകള്‍ ഇവാങ്കയുടെ ചിത്രങ്ങള്‍ വൈറല്‍!
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്ന ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ട്രംപിനെ വിവാഹം കഴിയ്ക്കുന്നതിന് മുമ്പ് തന്നെ മോഡലായിരുന്നു മെലാനിയ ട്രംപ്.
Read Also: 'അമേരിക്കന്‍ പ്രഥമവനിത' മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ വൈറല്‍.. പലവിധം പലപോസുകള്, യുഎസ് ഞെട്ടി!
മെലാനിയ ജി ക്യു മാഗസിന് വേണ്ടി എടുത്ത ചിത്രങ്ങളാണ് ട്രംപിന്റെ വിജയത്തോടെ വൈറലായത്. ഡൊണാള്‍ഡ് ട്രംപിന്റെ മകളും മുന്‍ മോഡലുമായി ഇവാങ്ക ട്രംപാണ് ഇന്ന് സോഷ്യല്‍ മീഡിയിലെ താരം. അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്ന മകളാണ് ഇവാങ്ക. ഇവാങ്കയുടെ ചൂടന്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഇതാ ഇങ്ങനെയാണ്.

ഇവാങ്ക വൈറലായതെങ്ങനെ
റിയല്‍ എസ്റ്റേറ്റ് പ്രമുഖനായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മകള്‍ ഇവാങ്ക ട്രംപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഫാഷന്‍ മോഡലായിരുന്നു
1981 ഒക്ടോബര്‍ 30നാണ് ഇവാങ്ക ജനിച്ചത്. ഫാഷന്‍ മോഡലായിരുന്നു ഇവാങ്ക. ഇപ്പോള്‍ അമേരിക്കയില്‍ ബിസിനസ് നടത്തുന്നു. ഇവാങ്കയുടെ അമ്മ ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയായ മെലാനിയ അല്ല. മുന്‍ മോഡലായ ഇവാനയില്‍ ട്രംപിനുണ്ടായ മകളാണ് ഇവാങ്ക.

അച്ഛനും അമ്മയും പിരിഞ്ഞു
ഇവാങ്കയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് ആദ്യഭാര്യ ഇവാനയുമായി പിരിയുന്നത്. 1991ലായിരുന്നു ഇത്. ഡൊണാള്‍ഡ് ജൂനിയര്‍, എറിക് എന്നിവരാണ് സഹോദരന്മാര്. ടിഫാനി, ബാരണ്‍ എന്നിവര്‍ അര്‍ധസഹോദരങ്ങളാണ്.

അച്ഛനും മകളും
ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമാണ് ഇവാങ്കയ്ക്ക് ഉള്ളത്. ഇവാങ്കയോടുള്ള തന്റെ സ്നേഹം ട്രംപ് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. അച്ഛന് ഡൊണാള്‍ഡ് ട്രംപിനോടുള്ള ഇഷ്ടം ഇവാങ്കയും മറച്ചുവെച്ചിട്ടില്ല. അച്ഛന്റെ നേതൃപാടവമാണ് ഇവാങ്കയെ ഏറ്റവും ആകര്‍ഷിച്ചത്.

സെല്‍ഫി ക്രേസി
ഇവാങ്കയുടെ സെല്‍ഫികളോടുള്ള ഇഷ്ടം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധമാണ്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ് ഇവാങ്ക. അച്ഛന് പ്രസിഡണ്ടായി ജയിക്കുന്നതിന് മുമ്പ് വരെ ഈ അക്കൗണ്ടുകളില്‍ ഇവാങ്കയുടെ ചില ചൂടന്‍ ചിത്രങ്ങളും ഉണ്ടായിരുന്നു.

ആപ്പിളിനോടാണ് പ്രിയം
ടെക് സേവിയായ ഇവാങ്കയ്ക്ക് ആപ്പിളിന്റെ പ്രൊഡക്ടുകളോടാണ് ഇഷ്ടം. ആപ്പിള്‍ ഐ ഫോണ്‍, മാക്ബുക്ക്, ഐ പാഡ് തുടങ്ങിയവ എപ്പോഴും ഇവാങ്കയുടെ കയ്യെത്തും ദൂരത്തുണ്ടാകും

ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍
ആപ്പിള്‍ പ്രൊഡക്ടുകളോടും സെല്‍ഫികളോടും ഇവാങ്കയ്ക്കുള്ള ഇഷ്ടമറിയാന്‍ ഇന്‍സ്റ്റഗ്രാമില്‍ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മതി. ഇവാങ്കയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാണ്.

ഇവാങ്കയുടെ ജ്വല്ലറി
2007ലാണ് ഇവാങ്ക ട്രംപ് ഫൈന്‍ ജ്വല്ലറി തുടങ്ങുന്നത്. ഡയമണ്ട്, ഗോള്‍ഡ് ആഭരണങ്ങളാണ് ഫൈന്‍ ജ്വല്ലറിയുടെ പ്രധാന പ്രൊഡക്ടുകള്‍. മാന്‍ഹാട്ടനിലായിരുന്നു ഇത്.

ആഡംബരപ്രിയ
ഏത് കാര്യത്തിലായാലും വളരെ ബ്രാന്‍ഡ് കോണ്‍ഷ്യസ് ആണ് ഇവാങ്ക ട്രംപ്. വസ്ത്രങ്ങള്‍, ഫോണുകള്‍, ബാഗുകള്‍, ഷൂ എന്നിവയിലെല്ലാം ഇത് നിര്‍ബന്ധം.

അച്ഛന് വേണ്ടി രംഗത്ത്
ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി പിന്തുണച്ച മകളാണ് 35കാരിയായ ഇവാങ്ക. അച്ഛന് വേണ്ടി വോട്ട് ചെയ്യാന്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വരെ ഇവാങ്ക ഷെയര്‍ ചെയ്തിരുന്നു

ഉപദേശക കൂടിയാണ്
സ്ത്രീ വിഷയത്തില്‍ തന്റെ ഉപദേശകയാണ് മകള്‍ ഇവാങ്ക എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞത്. മകളെക്കുറിച്ചുള്ള ട്രംപിന്റെ ചില പരാമര്‍ശങ്ങള്‍ വിവാദമായിട്ടുമുണ്ട്

വിവാഹം 2009ല്‍
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവാങ്ക റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ജേര്‍ഡ് കുഷ്ണറെ വിവാഹം ചെയ്തത്. ഇതിന് മുമ്പ് രണ്ട് വട്ടം ഡേറ്റിങിലായിരുന്നു ഇവാങ്ക

മൂന്ന് മക്കളുടെ അമ്മയാണ്
ഇവാങ്ക - കുഷ്ണര്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഒരു മകളും രണ്ട് ആണ്മക്കളും. അറബെല്ല റോസാണ് മകള്‍. ജോസഫ് ഫ്രെഡറിക്, തിയോഡോര്‍ ജെയിംസ് എന്നിവര്‍ ആണ്മക്കള്.

സഹോദരിക്കൊപ്പം
സഹോദരി ട്രിഫാനി ട്രംപിനൊപ്പം ഇവാങ്ക. ഇവാങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications