ഈ കുട്ടിയെ പോലെ ലോകത്ത് ഒരാള്‍ മാത്രമേ ഉണ്ടാകൂ, ഏഴ് വയസുകാരിയുടെ നെഞ്ചിന് പുറത്ത് ഹൃദയം!!
ഏഴു വയസുള്ള വിര്‍സാവിയ എന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ മിടുക്കിയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് ഇത്തരം കാര്യങ്ങളോടും ഒത്തിരി ഇഷ്ടമാണ്.
ഏഴു വയസുള്ള വിര്‍സാവിയ എന്ന പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനും പാടാനുമൊക്കെ മിടുക്കിയാണ്. ഈ കൊച്ചു മിടുക്കിയ്ക്ക് ഇത്തരം കാര്യങ്ങളോടും ഒത്തിരി ഇഷ്ടമാണ്. എല്ലാ കാര്യങ്ങളിലും വിര്‍സിയ ധൈര്യശാലിയാണ്. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ ജനനം ഒരു അസാധാരണമായ അവസ്ഥയിലായിരുന്നു. നെഞ്ചിന് പുറത്താണ് വിര്‍സാവിയയുടെ ഹൃദയം.
വറിന്റെ വലത്ത് ഭാഗത്ത് താഴെയായാണ് കുട്ടിയുടെ ഹൃദയം. ലോകത്ത് അപൂര്‍വം ചിലരില്‍ മാത്രം സംഭവിക്കുന്നതാണ് ഈ രോഗം. തൊറൊസോ അബ്‌ഡോമിനല്‍ സിന്‍ഡ്രോം അഥവ പാന്തോളജി ഓഫ് കാന്‍ഡ്രല്‍ എന്ന അവസ്ഥയാണ് വിര്‍സാവിയയ്ക്ക് സംഭവിച്ചിരിക്കുന്നത്. റഷ്യയിലെ ഗോഞ്ചരോവ സ്വദേശിനിയാണ് വിര്‍സാവിയയെ ചിത്രങ്ങള്‍ കാണാം.

ഈ പെണ്‍കുട്ടിയ്ക്ക് മാത്രം
ലോകത്ത് അബ്‌ഡോമിനല്‍ സിന്‍ഡ്രോം എന്ന അവസ്ഥയുള്ളത് വിര്‍സാവിയയ്ക്ക് മാത്രമാണ്.

നേരിട്ട് കണ്ടാല്‍
വിര്‍സാവിയയെ നേരിട്ട് കാണുന്ന ഏതൊരാള്‍ക്കും ഹൃദയത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം നേരിട്ട് കാണാനാകും. വളരെ നേര്‍ത്തൊരു തൊലിക്കൊണ്ടാണ് വിര്‍സാവിയയുടെ ഹൃദയം മൂടിയിരിക്കുന്നത്.

ഞെട്ടിക്കുന്നത്
ഇത്തരമൊരു അവസ്ഥ സംഭവിച്ചിട്ടും ഈ കൊച്ച് പെണ്‍കുട്ടിയുടെ പ്രവര്‍ത്തികളാണ് മറ്റുള്ളവരെ ഞെട്ടിക്കുന്നത്. വസ്ത്രം ധരിക്കുമ്പോള്‍ സോഫ്റ്റായതാണ് താന്‍ ഉപയോഗിക്കുന്നതെന്ന് വിര്‍സാവിയ പറയുന്നു.

ഡോക്ടര്‍മാര്‍ വിധി എഴുതി
വിര്‍സാവിയ ജനിച്ച സമയത്ത് ഇതൊരു അപൂര്‍വമായ അവസ്ഥയാണെന്നും അധികനാള്‍ ജീവിക്കാന്‍ ഈ പെണ്‍കുട്ടിയ്ക്ക് കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ കുട്ടിയെയുംകൊണ്ട് അമേരിക്കയിലേക്ക് പോയി. എന്നാല്‍ അവിടുത്തെ ഡോക്ടര്‍മാരും കൈയൊഴിഞ്ഞു. ഇപ്പോഴിതാ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ വിര്‍സാവിയ ഇപ്പോഴും ജീവിക്കുന്നു.












Click it and Unblock the Notifications