വ്യത്യസ്ത വര്‍ഷങ്ങളില്‍ ജനിച്ച ഇരട്ട കുഞ്ഞുങ്ങളെ കാണണ്ടേ?
കാലിഫോര്‍ണിയ: ഇരട്ട കുഞ്ഞുങ്ങള്‍ എങ്ങനെ വ്യത്യസ്ത വര്‍ഷത്തില്‍ ജനിച്ചു എന്നാകും സംശയം. പുതുവര്‍ഷത്തെ കാത്തിരുന്ന ഈ കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് 2016 ല്‍ ജനനമെടുത്തത്.
2015 ന്റെ അവസാന സെക്കന്റില്‍ മാരിബല്‍ തന്റെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പുതുവര്‍ഷം പിറന്ന് രണ്ട് മിനിട്ടുകള്‍ക്ക് ശേഷമാണ് അടുത്ത ആണ്‍കുഞ്ഞിന് അമ്മ ജന്മം നല്‍കിയത്.

ആശുപത്രി അധികൃതര്‍ ഒന്നടങ്കം ഈ ഇരട്ടകുഞ്ഞുങ്ങളുടെ പ്രസവത്തെ കാത്തിരിക്കുകയായിരുന്നു. പുതുവത്സരത്തില്‍ ജന്മമെടുത്ത ഈ കുഞ്ഞുങ്ങള്‍ മിനിട്ടുകള്‍ക്ക് വ്യത്യാസത്തിലാണ് വ്യത്യസ്ത വര്‍ഷത്തിലായി പോയത്.












Click it and Unblock the Notifications