കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലൈലാമയുമായുള്ള കൂടിക്കാഴ്ച ഗുരുതര കുറ്റകൃത്യം!! മുന്നറിയിപ്പുമായി ചൈനീസ് നേതാക്കള്‍

ചൈനയുടെ ഭാഗമായ ടിബറ്റിനെ വേര്‍പെടുത്താന്‍ ലാമ ശ്രമിക്കുന്നുവെന്നാണ് ചൈനീസ് വാദം

Google Oneindia Malayalam News

ബീജിങ്: ദലൈലാമ വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനീസ് നേതാക്കള്‍. ചൈനയില്‍ നിന്ന് ടിബറ്റില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഘടനവാദി നേതാവാണ് ദലൈലാമയെന്നും അതിനാല്‍ ഏതെങ്കിലും വിദേശരാജ്യങ്ങളുടെ നേതാക്കള്‍ ദലൈലാമയെ കാണാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ആണ് ചൈനീസ് നേതാക്കളുടെ മുന്നറിയിപ്പ്. ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച പ്രസ്താവനകള്‍ പുറത്തുവരുന്നത്.

ലാമയെ വളർത്തുന്നത് ചൈന തന്നെ:വെളിപ്പെടുത്തല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്, കാരണം ഞെട്ടിയ്ക്കുന്നത്!ലാമയെ വളർത്തുന്നത് ചൈന തന്നെ:വെളിപ്പെടുത്തല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്, കാരണം ഞെട്ടിയ്ക്കുന്നത്!

ലോക നേതാക്കള്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതിനെ നേരത്തെ തന്നെ ചൈന ശക്തമായി എതിര്‍ത്തുവന്നിരുന്നു. ടിബറ്റിന്‍റെ ഭാഗമാണെന്നും അതിനാല്‍ നിര്‍ബന്ധമായും നയതന്ത്രബന്ധം പുലര്‍ത്തേണ്ടത് ചൈനയുമായിട്ടാണെന്ന് ലോക നേതാക്കള്‍ ഓര്‍ക്കണമെന്നും ചൈനീസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍: ഓഫര്‍ കേരളത്തില്‍ മാത്രം, ലോട്ടറിയടിച്ചത് പ്രവാസികള്‍ക്ക്! കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍: ഓഫര്‍ കേരളത്തില്‍ മാത്രം, ലോട്ടറിയടിച്ചത് പ്രവാസികള്‍ക്ക്!

 വികാരണങ്ങളെ വ്രണപ്പെടുത്തും

വികാരണങ്ങളെ വ്രണപ്പെടുത്തും

ഏതെങ്കിലും രാജ്യമോ സംഘടനകളോ ദലൈലാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കുന്നത് തങ്ങളെ സംബന്ധിച്ച് വലിയ കുറ്റകൃത്യമാണെന്നും ചൈനീസ് ജനതയുടെ വികാരങ്ങളെ മുറിപ്പെടുത്തുമെന്നുമാണ് ചൈനീസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എക്സിക്യൂട്ടീവ് വൈസ് മിനിസ്റ്റര്‍ ഴാങ്ങ് യിജോങ്ങാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ചൈനീസ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വാദങ്ങള്‍ അംഗീകരിക്കാനാവില്ല

വാദങ്ങള്‍ അംഗീകരിക്കാനാവില്ല

82കാരനായ ദലൈലാമയെ മതനേതാവായി കണക്കാക്കുകയും കൂടിക്കാഴ്ച നടത്തുകയും വിദേശരാജ്യങ്ങളുടേയും വിദേശ നേതാക്കളുടേയും വാദങ്ങളെയോ നിലപാടുകളെയോ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ചൈനീസ് നേതാക്കളുടെ മറ്റൊരു വാദം. അത്തരം സര്‍ക്കാരുകള്‍ക്ക് ചൈനയില്‍ നിന്ന് ടിബറ്റിനെ വേര്‍തിരിക്കാനുള്ള അജന്‍ഡ‍യുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

 ഇന്ത്യ അഭയം നല്‍കി

ഇന്ത്യ അഭയം നല്‍കി


ദലൈലാമ 1959ല്‍ ഇന്ത്യയിലേയ്ക്ക് കടന്ന സംഭവത്തെ ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ മറ്റൊരു രാജ്യത്തേയ്ക്ക് കടന്നുവെന്ന് ചൈനീസ് നേതാക്കള്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഒറ്റിക്കൊടുത്ത ലാമയ്ക്ക് ആ രാജ്യം അഭയം നല്‍കിയെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. 1959ലാണ് ടിബറ്റന്‍ ആത്മീയ നേതാവും 14ാമത്തെ ലാമയുമായ ദലൈലൈമ ഇന്ത്യയിലേയ്ക്ക് കടക്കുന്നത്. എന്നാല്‍ ഈ സമയത്ത് ദലൈലാമയ്ക്ക് ചൈനീസ് അധികൃതരുമായി ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ ഔദ്യോഗിക ചൈനീസ് ദിനപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ലാമയുടെ രാഷട്രീയ അജന്‍ഡ ഒരിക്കല്‍ പോലും കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

 ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍

ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍


ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സംഭവത്തിലും ചൈന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അരുണാചല്‍ പ്രദേളശ് സന്ദര്‍ശിക്കുന്നതിനുമാണ് ഇന്ത്യ ദലൈലാമയ്ക്ക് യാത്രാ അനുമതി നല്‍കിയത്.

 ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്നായിരുന്നു ചൈന ഇന്ത്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഇത് വകവെയ്ക്കാതെ ഇന്ത്യ ദലൈലാമയെ സ്വാഗതം ചെയ്തതാണ് ചൈനയെയും ചൈനീസ് മാധ്യമങ്ങളെയും ചൊടിപ്പിച്ചിട്ടുള്ളത്.

പ്രകോപനം ലാമയുടെ സന്ദര്‍ശനം

പ്രകോപനം ലാമയുടെ സന്ദര്‍ശനം

ഒമ്പതു ദിവസത്തെ അരുണാചല്‍ സന്ദര്‍ശനത്തിനെത്തിയ ദലൈലാമ മടങ്ങിയതിന്റെ പിറ്റേദിവസമായിരുന്നു ചൈനയുടെ നീക്കം. ചൈനയുടെ എതിര്‍പ്പ് മറികടന്ന് ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച ഇന്ത്യയുടെ തീരുമാനത്തിനുള്ള ചൈനയുടെ തിരിച്ചടിയാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വാദം.

പ്രഖ്യാപനം മാധ്യമങ്ങളില്‍

പ്രഖ്യാപനം മാധ്യമങ്ങളില്‍

ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ പുനഃര്‍നാമകരണം ചെയ്തതായി ചൈനീസ് മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ 13 മുതല്‍ മാറ്റിയ പേരുകള്‍ പുറത്തുവെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. സ്ഥലപ്പേര് മാറ്റിയതുകൊണ്ട് നിയമവിധേയമാകില്ലെന്നും അരുണാചല്‍ പ്രദേശിന്റെ ഭൂപ്രദേശവും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ചൈനയ്ക്ക് ഇന്ത്യ മറുപടി നല്‍കിയത്. ചൈനയുടെ നീക്കത്തിന് പിന്നാലെ രംഗത്തെത്തിയ ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
China today warned that it would consider as a "major offence" if any country or foreign leader hosts or meets the Dalai Lama as it deems the Tibetan spiritual leader a "separatist" trying to split Tibet from it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X