കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

370 കിലോ മീറ്റര്‍ നീളം.... മെഗാ വാല്‍നക്ഷത്രം ഭൂമിയിലേക്ക്, ഛിന്നഗ്രഹമാണോ? 2031ല്‍ അത് സംഭവിക്കും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ നടക്കുന്ന ഓരോ കാര്യവും നമ്മളെ ശരിക്കും അമ്പരിപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴും പൂര്‍ണമായും നമ്മള്‍ ഗ്രഹങ്ങളെ കുറിച്ചും ഭൂമി ഉണ്ടായതിനെ കുറിച്ചൊന്നും മനസ്സിലാക്കിയിട്ടുമില്ല. ഭൂമിയിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നവയാണ് വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും, ഇവയൊന്നും പക്ഷേ ഭീഷണിയല്ലെന്ന് ശാസ്ത്രജ്ഞര്‍ അടിവരയിട്ട് പറയാറുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഇത് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയേറെയുണ്ട്. റഷ്യയില്‍ മുമ്പ് അത്തരത്തിലൊരു സംഭവം നടന്നിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു വാല്‍നക്ഷത്രം കൂടി ഭൂമിയിലേക്ക് വരികയാണ്. വിശദാംശങ്ങളിലേക്ക്....

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

pic1

സൗരയൂഥം ഉണ്ടായതില്‍ നിന്ന് അവശേഷിക്കുന്നവയാണ് കോമറ്റുകള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍. അതുകൊണ്ട് ശാസ്ത്രജ്ഞര്‍ അവയെ നിരന്തരം നിരീക്ഷിക്കാറുണ്ട്. അങ്ങനെയാണ് പുതിയൊരു വാല്‍നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയെ ലക്ഷ്യമാക്കിയാണ് ഇവ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.

pic2

2014 യുഎന്‍271 എന്നാണ് ഇതിന് ശാസ്ത്രജ്ഞര്‍ നല്‍ികയിരിക്കുന്ന പേര്. സൂര്യനോട് ഏറ്റവും അടുത്തെത്തിയ ശേഷമായിരിക്കും ഇത് കടന്നുപോകുക. 2031ഓടെ ശനി ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ഈ വാല്‍നക്ഷത്രം എത്തും. ഈ വാല്‍നക്ഷത്രത്തെ 2014നും 2018നും ഇടയില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഡാര്‍ക് എനര്‍ജി സര്‍വേ കണ്ടെത്തിയത്.

pic3

ഏകദേശം നൂറ് മുതല്‍ 370 കിലോ മീറ്റര്‍ വരെ നീളമോ വീതിയോ ഈ വാല്‍നക്ഷത്രത്തിന് കാണുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സാധാരണ വാല്‍നക്ഷത്രമായി ഇതിനെ കാണാനാവില്ല. അതിലും എത്രയോ വലുതാണിത്. ഇതൊരു ഛിന്നഗ്രഹമാണെന്ന് വിലയിരുത്തലുണ്ട്. വാല്‍നക്ഷത്രത്തേക്കാള്‍ വലിപ്പമേറിയതാണ് ഛിന്നഗ്രഹങ്ങള്‍.

pic4

2014ല്‍ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുമ്പോള്‍ സൂര്യനില്‍ നിന്ന് 29 ആസ്ട്രണോമിക്കല്‍ യൂണിറ്റ് അകലെയായിരുന്നു. ഭൂമിയും സൂര്യനും തമ്മില്‍ ഒരു ആസ്ട്രണോമിക്കല്‍ യൂണിറ്റ് അകലം മാത്രമാണുള്ളത്. അതിന് 7 യൂണിറ്റുകളാണ് ഇത് സഞ്ചരിച്ചത്. നിലവിലെ സൂര്യനില്‍ നിന്ന് 22 എയു അകലെയാണ് ഈ ഛിന്നഗ്രഹം. അതായത് നെപ്റ്റിയൂണേക്കാള്‍ ഭൂമിക്ക് വളരെ അടുത്താണ് ഈ ഛിന്നഗ്രഹമുണ്ട്. സൂര്യന്റെ 10.9 ആസ്ട്രണോമിക്കല്‍ യൂണിറ്റ് അകലെ കൂടിയായിരിക്കും ഇത് കടന്നുപോകുക. ആ സമയം സാറ്റേണിന്റെ ഭ്രമണപഥത്തിലും കടക്കും.

pic5

ഈ ഛിന്നഗ്രഹം സൂര്യനുമായി അടുത്ത് വരുന്ന സമയത്ത് കൂടുതല്‍ വാല്‍നക്ഷത്രത്തിന്റെ സ്വഭാവം പ്രകടമാക്കും. സൂര്യന്റെ താപത്തിന്റെയും റേഡിയേഷന്റെയും ഫലമായി ഈ വാല്‍നക്ഷത്രത്തില്‍ നിന്ന് പല മെറ്റീരിയലുകളും ഉരുകി പോകും. അതേസമയം ഇത് ആദ്യമായിട്ടില്ല ഇത്തരമൊരു സന്ദര്‍ശകന്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തന്നത്. ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പേസില്‍ നിന്ന് 2017ല്‍ 92000 കിലോ മീറ്റര്‍ വേഗത്തില്‍ ഔമനൗമ എന്ന ഛിന്നഗ്രഹവും വന്നിരുന്നു. ഇന്റര്‍സ്‌റ്റെല്ലാര്‍ സ്‌പേസ് എന്ന് സൂര്യന്റെ താപമോ സ്വാധീനമോ കുറയുന്ന ഇടമാണ്.

മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
AIIMS warns of impending third wave

English summary
mega comet look like a dwarf planet entered solar system, it is moving toward earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X