Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ ഭരണം ബ്രിട്ടീഷ് രാജകുടുംബം തകരുമോ? ബ്രിട്ടനില്‍ ഇത്തരം ചോദ്യങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്. പ്രധാന കാരണം ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങളാണ്. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്നതില്‍ ചാള്‍സ് വന്‍ പരാജയമാണ്. ഹാരി രാജകുമാരനോടൊന്നും വലിയ താല്‍പര്യം ചാള്‍സിനില്ല. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചാള്‍സ് ഇവരെ അവഗണിക്കുകയാണ്.

കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിലേക്ക് പോലും ക്ഷണിച്ചില്ലെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ വാശിക്കാരനായ ചാള്‍സ് തനിക്ക് പകരം ചുമതല നല്‍കുന്ന ആളുകളുടെ പട്ടികയില്‍ പോലും ഹാരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഹാരിയുടെ ഭാര്യയും സസ്‌കസിലെ ഡച്ചസുമായ മേഗന്‍ മാര്‍ക്കിള്‍. തന്നെ വിവാഹം ചെയ്തതോടെ ഹാരി കുടുംബത്തിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മേഗന് അറിയാം. ഇവര്‍ക്ക് കുടുംബത്തിനുള്ളില്‍ നിന്ന് തന്നെ വലിയ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. പക്ഷേ തനിക്ക് നേരെ തെറ്റായ കാര്യങ്ങള്‍ ബക്കിങ്ഹാം പാലസ് പ്രചരിപ്പിക്കുന്നുവെന്ന് മുമ്പ് മേഗന്‍ തുറന്ന് പറഞ്ഞതാണ്.

2

എന്നാല്‍ ചാള്‍സ് അധികാരമേറ്റതോടെ ഇതുവരെയില്ലാത്തൊരു സമീപനം സ്വീകരിച്ചിരിക്കുകയാണ് മേഗന്‍. ഒറ്റയ്‌ക്കൊരു കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മേഗന്‍. ഇക്കാര്യം കൊട്ടാരവും ബന്ധപ്പെട്ട വൃത്തങ്ങളാണ് പുറത്തുവിട്ടത്. അടുത്ത ദിവസം തന്നെ കാലിഫോര്‍ണിയയിലെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോവാനിരിക്കുകയാണ് മേഗന്‍ മേര്‍ക്കിള്‍. രാജകുടുംബത്തിലെ സുപ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സസക്‌സ് ഡച്ചസ് തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് മേഗന്‍ ശ്രമിക്കുന്നത്.

3

നീല്‍ ഷോണ്‍ എന്ന ട്യൂബറാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചാള്‍സ് രാജകുമാരനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് മേഗന്റെ കൂടിക്കാഴ്ച്ച. മേഗന്‍ മര്‍ക്കിളില്‍ നിന്നുണ്ടായിട്ടുള്ള വളരെ ധീരതയേറിയ ചോദ്യമാണിത്. കാലിഫോര്‍ണിയയിലേക്ക് താന്‍ മടങ്ങും മുമ്പ് പ്രശ്‌നങ്ങളൊക്കെ തീര്‍ക്കാനാണ് മേഗന്‍ ആഗ്രഹിക്കുന്നത്. ചാള്‍സിന് കത്തയച്ചാണ് കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയത്. പ്രശ്‌നം പരിഹരിക്കാന്‍ എന്ന ആത്മവിശ്വാസം മേഗനുണ്ട്. ഏത് രാജാവായാലും അനുമതി തേടിയിട്ടാണ് കൊട്ടാരത്തിലേക്ക് വരേണ്ടത്. അതാണ് മേഗന്റെ കൂടിക്കാഴ്ച്ച വൈകിയത്.

4

പൂക്കൾ മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിക്ക് മുകളിലെ റീത്തിനുമുണ്ട് പ്രത്യേകതകൾ, അറിയാംമേഗനും ഹാരിക്കും ചാള്‍സ് രാജാവുമായി തര്‍ക്കിക്കാന്‍ ആഗ്രഹമില്ല, ചാള്‍സിന് ദേഷ്യം മൂക്കിന്‍ തുമ്പത്താണ്. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാനുള്ള ഒരവസരമാണ് ഇത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കായി മേഗനും ഹാരിയും പുറത്താണ് താമസിക്കുന്നത്. ഇതിന്റെ കാരണം അടക്കം ചാള്‍സുമായി മേഗന്‍ പങ്കുവെക്കുമെന്നാണ് സൂചന. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശരിയായ സമയം ഇപ്പോഴത്തേതാണെന്ന് മേഗനുമായി അടുപ്പമുള്ളവര്‍ പറയുന്നു. നിലവില്‍ ഹാരിയും മേഗനും താമസിക്കുന്നത് ഫ്രോഗ് മോര്‍ കോട്ടേജിലാണ് താമസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+