• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചതിയന്‍, ഒരു ഉപകാരവും ഇല്ല; മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്‍റ്വിഗ

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം വിട്ട വിവാദ വജ്രവ്യവസായി മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്‍റിഗ്വാ ആന്‍ഡ് ബര്‍ബൂഡ പ്രധാനമന്ത്രി ഗൗസ്റ്റണ്‍ ബ്രൗണ്‍. മെഹുല്‍ ചോക്സി ഒരു ചതിയനാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അദ്ദേഹത്തെക്കൊണ്ട് രാജ്യത്തിന് യാതൊരു ഒരു ഗുണവും ലഭിച്ചിക്കാനില്ലെന്നും ഗൗസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.

മെഹുല്‍ ചോക്സി നല്‍കിയ എല്ലാ അപേക്ഷകളും തള്ളിക്കളഞ്ഞതിന് ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇന്ത്യയില്‍ എടുത്തിട്ടുള്ള കേസുകളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടാകില്ലെന്നും ബ്രൗണ്‍ ന്യുയോര്‍ക്കില്‍ വാര്‍ത്താ ഏജന്‍സിയായ എഎഎന്‍ഐയോട് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

ചോക്സിയും നീരവ് മോദിയും

ചോക്സിയും നീരവ് മോദിയും

2018 ജനുവരിയിലാണ് പഞ്ചാബ് നാഷണ്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മെഹുല്‍ ചോക്സി രാജ്യം വിട്ടത്. നീരവ് മോദിയായിരുന്നു കേസിലെ മറ്റൊരു പ്രധാന പ്രതി. ബാങ്ക് ഉദ്യോഗസ്ഥക്കാരെ സ്വാധീനിച്ച് 13400 കോടി രൂപ വായ്പയെടുക്കുകയും പിന്നീട് തിരിച്ചടക്കാതെ പറ്റിച്ചെന്നുമാണ് കേസ്. തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് തന്നെ മെഹുല്‍ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടിരുന്നു.

ആന്‍റിഗ്വയില്‍

ആന്‍റിഗ്വയില്‍

കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാര്‍ ഇല്ലാത്ത കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയിലായിരുന്നു മെഹുല്‍ ചോക്സി അഭയം തേടിയത്. ആന്‍റിഗ്വാ ആന്‍ഡ് ബര്‍ബൂഡ പൗരത്വം നേടിയതിന് പിന്നാലെ മെഹുല്‍ ചോക്സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും പാസ്പോര്‍ട്ട് ആന്‍റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആൾക്കൂട്ട മർദനം ഏൽക്കേണ്ടി വരും

ആൾക്കൂട്ട മർദനം ഏൽക്കേണ്ടി വരും

അതേസമയം. ഇന്ത്യയിലേക്ക്​ മടങ്ങണമെന്ന ആവശ്യത്തെ 59കാരനായ മെഹുൽ ചോക്​സി എതിർത്തു. ആൾക്കൂട്ട മർദനം ഏൽക്കേണ്ടി വരുമെന്ന്​ ഭയക്കുന്നുവെന്നാണ്​ ചോക്​സി പറയുന്നത്​. നയതന്ത്ര തലത്തില്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതോടെ മെഹുല്‍ ചോക്സിയുടെ പൗരത്വം റദ്ദാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആന്‍റ്വിഗ്വ വ്യക്തമാക്കിയിരുന്നു. മെഹുല്‍ ചോക്സി നല്കിയ പരാതി കോടതിയുടെ പരിഗണനയില്‍ കിടക്കുന്നുതിനാല്‍ ഇത് പൂര്‍ത്തിയാതതിന് ശേഷം മാത്രമെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നായിരുന്നു ബ്രൗണ്‍ അന്ന് വ്യക്തമാക്കിയത്.

ബ്രൗണ്‍

ബ്രൗണ്‍

ആന്‍റിഗ്വ കുറ്റവാളികള്‍ക്കുള്ള സുരക്ഷിത കേന്ദ്രമാണെന്ന് രാജ്യാന്തര തലത്തില്‍ ധാരണയുണ്ടാക്കുന്ന നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ബ്രൗണ്‍ വിശദീകരിക്കുന്നു. അതേസമയം കുറ്റവാളികൾക്കും മൗലികാവകാശങ്ങളുണ്ടെന്നും അതിനാൽ മെഹുൽ ചോക്സിക്ക് തന്റെ നിരപരാധിത്വം കോടതിയില്‍ ബോധിപ്പിക്കാന്‍ തന്‍റെ വാദങ്ങള്‍ ഉന്നയിക്കാനും അവസരം നല്‍കുമെന്നായിരുന്നു ഫെബ്രുവരിയില്‍ ബ്രൗണ്‍ വിശദീകരിച്ചത്.

സത്യവാങ്മൂലത്തില്‍

സത്യവാങ്മൂലത്തില്‍

താൻ വൈദ്യപരിശോധനയ്ക്ക് വേണ്ടിയാണ് രാജ്യം വിട്ടതെന്നായിരുന്നു ബോംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മെഹുൽ ചോക്സി വ്യക്തമാക്കിയത്. ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ ആന്റിഗ്വയിൽ നിന്ന് 41 മണിക്കൂർ യാത്ര ചെയ്ത് ഇന്ത്യയിലേക്ക് എത്താന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം അറിയിച്ചിരുന്നു. അങ്ങിനെയെങ്കിൽ മെഹുൽ ചോക്സിയെ തിരികെ ഇന്ത്യയിലെത്തിക്കാൻ എയർ ആംബുലൻസ് നൽകാമെന്നായിരുന്നു എൻഫോഴ്‌സ്മെന്‍റിന്‍റെ വിശദീകരണം.

നീരവ് മോദി റിമാന്‍ഡില്‍

നീരവ് മോദി റിമാന്‍ഡില്‍

മെഹുല്‍ ചോക്സിയുടെ അനന്തരവനും തട്ടിപ്പ് കേസിലെ പ്രധാനപ്രതിയുമായ നീരവ് മോദി മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. വാണ്ട്സ് വര്‍ത്ത് ജയിലിലാണ് അദ്ദേഹമിപ്പോള്‍ കഴിയുന്ന നീരവ് മോദിയുടെ റിമാന്‍ഡ് കലാവധി കഴിഞ്ഞയാഴ്ച്ച ഒക്ടോബര്‍ 17 വരെ നീട്ടിയിരുന്നു. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ലണ്ടന്‍ കോടതി അറിയിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് ലീഗില്‍ പൊട്ടിത്തെറി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്‍റ്, പ്രചരണത്തില്‍ സജീവമാകില്ല

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിച്ചേക്കില്ല; പുതിയ രാഷ്ട്രീയ നീക്കം, സാധ്യത മറ്റൊരാളിലേക്ക്...

English summary
mehul choksi a crook will be extradited to india : antigua prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X