കാമുകിയുമായുള്ള ഡൊമിനിക്കന്‍ 'റൊമാന്റിക് ട്രിപ്പ്' ലാവും ചോക്സി പിടിയിലായത്: റിപ്പോർട്ട്
സെയ്ന്റ് ജോണ്‍സ്: കാമുകിയുമൊത്ത് കരീബിയില്‍ ഐലന്ഡിലന്ഡയാ ഡൊമിനിക്കയിലേക്കുള്ള ഒരു 'റൊമാന്റിക്' യാത്രക്കിടയിലാവാം വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ മെഹുല്‍ ചോക്സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ- ബർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ. 1300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ മെഹുല്‍ ചോക്സിയെ ആന്റിഗ്വയില്‍ കഴിഞ്ഞ് വരികയാരിരുന്നു. ഇതിനിടെ ചൊവ്വാഴ്ചയോടെയാണ് (പ്രാദേശിക സമയം) അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്.
ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായതെന്നായിരുന്നു തുടക്കത്തിലുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കാമുകിയുമൊത്തുള്ള ഒരു യാത്രക്കിടയിലാവാം ചോക്സി പിടിയിലായതെന്ന കാര്യമാണ് ആന്റിഗ്വ- ബർബുഡ പ്രസിഡന്റ് പറയുന്നത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അനന്തരവന് നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ചോക്സി.

ആന്റിഗ്വ-ബാർബുഡയിലെ ജോളി ഹാർബറിൽ നിന്ന് ആന്റിഗ്വാനെയും ഇന്ത്യക്കാരെയും പോലെയുള്ള പോലീസുകാർ തന്നെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് ചോക്സി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, മെഹുല്‍ ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്ത് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചോക്സി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയും കോടതി ബുധനാഴ്ച പരിഗണിക്കും.
Recommended Video
അതിനിടെ പോലിസ് കസ്റ്റഡിയിലുള്ള ചോക്സിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്. ചോക്സിയെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായി സംബന്ധിച്ച് ഡൊമിനികയും ഇന്ത്യയുമായി ആന്റിഗ്വ ചര്‍ച്ച നടത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications