Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഹുൽ ചോക്സിയെ കാണാനില്ല; ക്യൂബയിലേക്ക് കടന്നെന്ന് സൂചന..അന്വേഷണം ആരംഭിച്ചു

ദില്ലി; പിഎൻബി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷിക്കുന്ന വജ്രവ്യാപാരി മെഹുൽ ചോക്സിയെ ദ്വീപ് രാജ്യമായ ആന്റിഗ്വ ആൻഡ് ബാര്‍ബുഡയിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ അഭിഭാഷകനായ വിജയ് അഗർവാളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ചോക്സിയെ കാണാതായതെന്ന് അഭിഭാഷകൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

Mehul

ചോക്സിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ ആന്റിഗ്വൻ പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ടെന്നും അഗർവാൾ പറഞ്ഞു.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പോയ ചോക്സിയെ പിന്നെ ആരും കണ്ടിട്ടില്ല. ഇയാളുടെ വാഹനം ജോളി ഹാർബർ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചോക്‌സിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമ്മിഷണര്‍ ആറ്റ്‌ലി റോഡ്‌നിയും സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമമായ ആന്റിഗ്വാ ന്യൂസ് റൂം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചോക്‌സിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.എന്നാൽ കൃത്യമായ വിവരം ലഭിക്കാതെ വാർത്തകളോട് പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു ആന്റിഗ്വ വിദേശകാര്യ മന്ത്രി പോൾ ചെ ഗ്രീൻ പ്രതികരിച്ചത്. അതിനിടെ ചോക്സി ക്യൂബയിലേക്ക് കടന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+