ട്രംപ് മെലാനിയ ദാമ്പത്യത്തില്‍ വിള്ളല്‍? ഇസ്രായേലില്‍ നിന്നുള്ള വീഡിയോ...!മെലാനിയ ചെയ്തത്!

റെഡ് കാര്‍പ്പെറ്റിലൂടെ നടക്കുന്നതിനിടെ പ്രിയതമയുടെ കൈപിടിക്കാന്‍ ശ്രമിച്ച ട്രംപിന്റെ കൈ തട്ടിമാറ്റുന്ന മെലാനിയയുടെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ജറുസലേം: സിനിമ താരങ്ങളുടേത് പോലെ എന്നും ചര്‍ച്ചയാകുന്നവയാണ് ലോക നേതാക്കളുടെ ജീവിതവും. അവരുടെ കുടുംബ ജീവിതത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ വായനക്കാര്‍ കൂടും. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ജീവിതവും. പ്രഥമ വനിത മെലാനിയയും ട്രംപും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തന്നെയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ സംഭവങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം റെഡ് കാര്‍പ്പെറ്റിലൂടെ നടക്കുന്നതിനിടെ പ്രിയതമയുടെ കൈപിടിക്കാന്‍ ശ്രമിച്ച ട്രംപിന്റെ കൈ തട്ടിമാറ്റുന്ന മെലാനിയയുടെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

melania

വിമാനത്താവളത്തിലെ റെഡ് കാര്‍പ്പറ്റില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമൊപ്പം നടക്കവേയാണ് ട്രംപിന്റെ കൈ ഭാര്യ തട്ടിമാറ്റിയത്. ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമൊപ്പം നടക്കുന്ന ട്രംപ് ഒപ്പം നടക്കാന്‍ ക്ഷണിച്ചു കൊണ്ടാണ് തൊട്ടു പിന്നാലെ നടക്കുകയായിരുന്ന മെലാനിയയുടെ കൈപിടിക്കാന്‍ ശ്രമിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഇത് . എന്നാല്‍ ഒട്ടും മടിയില്ലാതെ മെലാനിയ കൈ തട്ടിമാറ്റുകയായിരുന്നു.

നേരത്തെയും ട്രംപും മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ട്രംപ് അധികാരത്തിലെത്തിയിട്ടും മെലാനിയ ഇതുവരെ വൈറ്റ് ഹൗസില്‍ താമസത്തിനെത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം സംഭവം വിവാദമായതോടെ മുന്‍ പ്രസിഡന്‍റ് ഒബാമയുടേയും മിഷേല്‍ ഒബാമയുടെയും ചിത്രങ്ങളടക്കം ട്വീറ്റുമായി പലരും രംഗത്തെത്തിയിരിക്കുകയാണ്. എങ്ങനെയാണ് യഥാര്‍ഥ പ്രസിഡന്‍റ് പ്രഥമവനിതയെ പരിഗണിക്കേണ്ടതെന്ന് കാണാനാണ് ഒരാളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+