മെല്‍ബണില്‍ മലയാളി യുവാവിനെ സയനൈഡ് നല്‍കി കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന് !
മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ എപ്പിംഗില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച മലയാളി സാം എബ്രഹാമിന്റെ (34) കൊലപാതകത്തില്‍ പ്രതികള്‍ ഭാര്യയും കാമുകനുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സാമിന്റെ ഭാര്യ സോഫിയും കാമുകന്‍ അരുണും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകായിരുന്നെന്ന് പോലീസ് പറഞ്ഞു.
സോഫിയെയും അരുണിനെയും മെല്‍ബണ്‍ പോലീസ് അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സാം അബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ഭാര്യയിലേക്കും കാമുകനിലേക്കും നീണ്ടത്.

ഇവര്‍ തമ്മിലുളള മൂന്നു മാസത്തെ ഫോണ്‍ സംഭാഷണങ്ങളും പോലീസിനു തെളിവുകളായി.കൊല്ലപ്പെടുന്നതിനു രണ്ടു വര്‍ഷം മുമ്പാണ് സാമും കുടുംബവും ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയത്. ഇവര്‍ക്ക് നാലുവയസ്സുളള കുട്ടിയുമുണ്ട്. മെല്‍ബണ്‍ മജിസ്‌ട്രേററ് കോടതി അടുത്ത ഫെബ്രുവരിയില്‍ കേസ് പരിഗണിക്കും.












Click it and Unblock the Notifications