Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനില്‍ പ്രക്ഷോഭവുമായി ഇമ്രാന്‍ അനുകൂലികള്‍; തെരുവില്‍ ആയിരങ്ങള്‍, പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി ടി ഐ) അംഗങ്ങള്‍ പാക്കിസ്ഥാനിലെ പല നഗരങ്ങളിലും പ്രതിഷേധ റാലികള്‍ നടത്തി. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, മലകണ്ട്, മുള്‍ട്ടാന്‍ ഖനേവല്‍, ഖൈബര്‍, ജാങ്, ക്വറ്റ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു.

പ്രതിഷേധക്കാര്‍ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് റാലികള്‍ നടത്തുന്നത്. ദേശീയ അസംബ്ലിയില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

pak

അതേസമയം, പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. പാകിസ്ഥാന്‍ 1947ല്‍ സ്വതന്ത്ര്യ രാജ്യമായി മാറി, പക്ഷേ, ഇന്ന് മുതല്‍ സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പരമാധികാരവും ജനാധിപത്യവും എന്നും കാത്ത് സംരക്ഷിക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്‍ പ്രധാനമന്ത്രി ഇന്ന് ബാനി ഗാലയില്‍ നടന്ന പി ടി ഐയുടെ സെന്‍ട്രല്‍ കോര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ (സി ഇ സി) യോഗത്തില്‍ അധ്യക്ഷനായി പങ്കെടുത്തിരുന്നു.

ഇതിനിടെ, പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ദേശീയ അസംബ്ലി ഇന്ന് ചേരും. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷഹബാസ് ഷെരീഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ദേശീയ അസംബ്ലി സമ്മേളനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്റെ പുതിയ ക്യാബിനെറ്റ് സാധ്യതകള്‍ ഇങ്ങനെ

ഷെഹബാസ് ഷെരീഫ് - പ്രധാന മന്ത്രി

നവീദ് ഖമര്‍ ഷാ - സ്പീക്കര്‍

ബിലാവല്‍ ഭൂട്ടോ സര്‍ദാരി- വിദേശകാര്യ മന്ത്രി

റാണാ സനാഉല്ല- ആഭ്യന്തര മന്ത്രി

ഷാസിയ മുറി - വാര്‍ത്താവിതരണ മന്ത്രി

ഖവാജ ആസിഫ് - പ്രതിരോധ മന്ത്രി

ഫൈസല്‍ സബ്‌സ്വാരി - തുറമുഖ, ഷിപ്പിംഗ് മന്ത്രി

മറിയം ഔറംഗസേബ് - പ്രധാനമന്ത്രിയുടെ വക്താവ്

അസം തദാര്‍ - നിയമമന്ത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+