പെര്‍ഫോമന്‍സ് പോര, 12 ഭര്ത്താക്കന്മാര്ക്ക് നിര്‍ബന്ധിത സുന്നത്ത്
നയ്റോബി: കിടപ്പറയില്‍ പെര്‍ഫോമന്‍സ് പോര എന്ന് ഭാര്യമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഭര്ത്താക്കന്മാരെ ആക്രമിച്ച് കീഴടക്കിയ ശേഷം ബലമായി സുന്നത്ത് നടത്തി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ തുര്‍ക്കാന പ്രദേശത്താണ് സംഭവം. സുന്നത്ത് കല്യാണം നടത്തിയ പുരുഷന്മാരുടെ അത്ര പോര തങ്ങളുടെ ഭര്ത്താക്കന്മാരുടെ പ്രകടനം എന്നായിരുന്നത്രെ ഭാര്യമാരുടെ പരാതി.
മോയീസ് ബ്രിഡ്ജിലെ പന്ത്രണ്ട് ചെറുപ്പക്കാരെയാണ് അടിച്ചുവീഴ്ത്തിയ ശേഷം ബലമായി നഗ്നരാക്കി സുന്നത്ത് കല്യാണം നടത്തിവിട്ടത്. പ്രദേശത്ത് സുന്നത്ത് കല്യാണം നടത്താത്ത മറ്റ് ചെറുപ്പക്കാരും സംഭവം അറിഞ്ഞ് അങ്കലാപ്പിലാണ്. മോയിസ് ബ്രിഡ്ജിലെ നിരവധി സ്ത്രീകളാണ് തങ്ങളുടെ ഭര്ത്താക്കന്മാരുടെ പ്രകടനത്തില്‍ തൃപ്തി പോരെന്ന് പരാതിപ്പെട്ടത്.

സുന്നത്ത് നടത്തിയ പുരുഷന്മാരില് തങ്ങള്‍ തൃപ്തരാണ് എന്നും ഇവര്‍ പറഞ്ഞു. ചെറുപ്പത്തില്‍ സുന്നത്ത് കല്യാണം ഒഴിവാക്കിയ പുരുഷന്മാരാണ് ഭാര്യമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇപ്പോള്‍ ചടങ്ങ് നടത്തേണ്ടി വന്നതെന്ന് കെനിയയിലെ റേഡിയോ സ്റ്റേഷനായ വെസ്റ്റ് എഫ് എം റിപ്പോര്‍ട്ട് ചെയ്തു. നാട്ടുകാരെല്ലാം ചേര്‍ന്ന് പാട്ടും കൂത്തുമായാണ് ചെറുപ്പക്കാരെ സുന്നത്ത് കല്യാണം നടത്താനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതത്രെ.
ഭര്ത്താക്കന്മാര്ക്ക് സുന്നത്ത് നടത്തിയതില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നാണ് ഇവരുടെ ഭാര്യമാര്‍ പറയുന്നത്. സുന്നത്ത് കല്യാണം നടത്തപ്പെട്ട ചെറുപ്പക്കാര്‍ക്ക് നാട്ടുകാര്‍ പണം കൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. സുന്നത്ത് കല്യാണം നടത്താത്ത ചെറുപ്പക്കാര്‍ക്കായി പ്രദേശത്ത് ആഗസ്തിലെ ആദ്യത്തെ മൂന്നാഴ്ച സുന്നത്ത് സീസണ് തന്നെയുണ്ടാകും എന്നാണ് കെനിയന്‍ ഡെയ്ലി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അമ്പതോളം പുരുഷന്മാര് പോലീസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications