കല്യാണം കഴിയ്ക്കാന്‍ പുരുഷന് വേണ്ടത് 'ഇങ്ങനത്തെ' സ്ത്രീകളെ!!!
വിവാഹ സ്വപ്‌നങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും ഉണ്ടാകും. തങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പക്ഷേ പലരുടെ കാര്യത്തിലും സഫലമാകാറില്ല.
എങ്ങനെയുള്ള ഭര്‍ത്താവാണ് വേണ്ടത് എന്ന് ചോദിച്ചാല്‍ സ്ത്രീകള്‍ക്ക് ഒരുപാട് ഉത്തരം ഉണ്ടാകും. എങ്ങനെയുള്ള ഭാര്യയെ വേണം എന്ന് ചോദിച്ചാല്‍ പുരുഷന്‍മാര്‍ക്കും ഉണ്ടാകും കുറേ ഉത്തരങ്ങള്‍.

കാലം മാറിയെങ്കിലും ഇപ്പോഴും നമ്മുടേത് ഒരു പുരുഷാധിപത്യ സമൂഹം തന്നെയാണ്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് പൊതുവായ ചില 'ആഗ്രഹങ്ങള്‍' ഒക്കെ ഉണ്ടാകും. വിവാഹം കഴിയ്ക്കുന്ന സ്ത്രീയെ കുറിച്ചുള്ള പുരുഷ സങ്കല്‍പങ്ങളെ കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
മെലിഞ്ഞ സ്ത്രീകളെ ആണത്രെ പുരുഷന്‍മാരില്‍ അധികം പേരും വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ആദ്യമേ പറയട്ടേ... ഇന്ത്യയിലേയോ കേരളത്തിലേയോ കാര്യമല്ല. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തല്‍.
1,300 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അവര്‍ക്ക് സ്ത്രീകളുടെ 21 ചിത്രങ്ങള്‍ നല്‍കി. അതില്‍ നിന്ന് മിക്കവരും തിരഞ്ഞെടുത്തത് മെലിഞ്ഞ സ്ത്രീകളെ ആയിരുന്നത്രെ. കാരണം 'ശാരീരികം' തന്നെ എന്നാണ് വിലയിരുത്തല്‍. ബ്രിട്ടനിലെ അബര്‍ഡീന്‍ യൂണിവേഴ്‌സിറ്റിയായിരുന്നു പഠനം നടത്തിയത്.












Click it and Unblock the Notifications