കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്കറിയാവുന്ന പത്രക്കാരില്‍ ആണുങ്ങളെത്ര, പെണ്ണുങ്ങളെത്ര?

  • By Muralidharan
Google Oneindia Malayalam News

പത്രക്കാര്‍ എന്ന് പൊതുവേ പറയുന്നു എന്നേയുള്ളൂ. അച്ചടിമാധ്യമങ്ങളുടെ മാത്രം കാര്യമല്ല ചോദിക്കുന്നത്. ടി വി ചാനലുകള്‍, റേഡിയോ, ഓണ്‍ലൈന്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലെല്ലാം തൊഴിലെടുക്കുന്നവരില്‍ പുരുഷന്മാരാണോ സ്ത്രീകളാണോ കൂടുതല്‍ എന്നാണ് ചോദ്യം. ഇന്ത്യയിലെ കാര്യമാണ് ചോദിക്കുന്നതെങ്കില്‍ കണ്ണും പൂട്ടി പറയാം പുരുഷന്മാരാണ് കൂടുതല്‍ എന്ന്.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരില്‍ 75 ശതമാനം പേരും പുരുഷന്മാരാണ് എന്നാണ് യുനെസ്‌കോയുടെ ഒരു പഠനം പറയുന്നത്. എന്ന് വെച്ചാല്‍ നാലില്‍ ഒരാള്‍ മാത്രമാണ് വനിതാ മാധ്യമ പ്രവര്‍ത്തക എന്നര്‍ഥം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയിലധികം കൂടിയതിന് ശേഷമാണ് ഈ സ്ഥിതി എന്നത് കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.

rajdeep-sardesai-nikhil-wagle-sagarika-ghosh

പാകിസ്താനിലാകട്ടെ ഇതിലും കഷ്ടമാണ് സ്ഥിതി. 5:1 ആണ് പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സ്ത്രീപുരുഷാനുപാതം. ലോകത്തിലെ ഏറ്റവും മോശം നിരക്ക് കൂടിയാണിത്. ഏഷ്യ - പസഫിക് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സ്ത്രീ പ്രാതിനിധ്യം 28.6 ആണ്. എണ്ണത്തില്‍ മാത്രമല്ല ശമ്പളത്തിലും ഈ വ്യത്യാസം കാണാനുണ്ട് എന്നാണ് പഠനം പറയുന്നത്. പാകിസ്താനും കംബോഡിയയുമാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്നത്.

ശമ്പളം കൊണ്ട് മാത്രം തീരുന്നില്ല മാധ്യമസ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍. ലൈംഗിക സുരക്ഷയില്ലായ്മ, വേണ്ട പരിഗണന കിട്ടായ്ക എന്നിങ്ങനെ പോകുന്നു ഇത്. ഏഷ്യയില്‍ ശ്രീലങ്കയിലും മലേഷ്യയിലുമാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നത്. ഏഷ്യയില്‍ 34 ശതമാനം സ്ത്രീകള്‍ ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 17 ശതമാനം പേര്‍ക്ക് നേരിട്ട് അനുഭവം തന്നെ ഉണ്ടായിട്ടുണ്ടത്രെ.

English summary
Although the presence of women in media has more than doubled in two decades, they constitute only 28.6 percent of the media workforce in Asia and the Pacific. Men outnumber women 4:1 in India and 5:1 in Pakistan. Pakistan also has one of the worst gender imbalances in terms of the gender pay gap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X