കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളേക്കാള്‍ കാരുണ്യം പുരുഷന്‍മാര്‍ക്കെന്ന് പഠനം

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: കരുണയുള്ള കണ്ണുകള്‍ക്കും സഹതാപം ഊറുന്ന ഹൃദയത്തിനും പേര് കേട്ടവരാണ് സ്ത്രീകള്‍. എന്നാല്‍ പുരുഷന്‍മാരാണെങ്കിലോ കഠിന ഹൃദയരും.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ലെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള ഒരു പഠനം പറയുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ 20 ശതമാനം കരുണയും സഹതാപവും അധികം ഉള്ളവരാണത്രെ.

എന്നാല്‍ എല്ലാ കാര്യങ്ങളിലും ഇത് ശരിയാണെന്ന് പറയാന്‍ പറ്റില്ല. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ കാര്യമാണ് പഠന വിധേയമാക്കിയത്. അതും പങ്കാളികളില്‍ ഒരാള്‍ക്ക് ജലദോഷവും പനിയും വന്നാലത്തെ സ്ഥിതി മാത്രം.

Husband and Wife

ന്യൂറോഫെന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ലു നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 2000 ദമ്പതിമാരിലാണ് പഠനം നടത്തിയത്. ജലദോഷവും പനിയും പിടിച്ച ഭാര്യക്കൊപ്പം പുരുഷന്‍ 19 മണിക്കൂര്‍ സ്‌നേഹത്തോടെ ചെലവഴിക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിനൊപ്പം 16 മണിക്കൂറെ ചെലവഴിക്കുന്നുള്ളൂ എന്നാണ് പഠനത്തില്‍ കണ്ടെത്തിയ കണക്ക്.

അസുഖം പിടിച്ചാല്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവവും ഭാര്യയേക്കാള്‍ പുരുഷന് കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വേറൊരു കാര്യം കൂടിയുണ്ട് കെട്ടോ... അസുഖം പിടിച്ചാല്‍ പിന്നെ പുരുഷന്‍മാര്‍ ഭയങ്കര അമിതാഭിനയമാകുമത്രെ. വേറൊന്നിനും അല്ല ഭാര്യയുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രം!!!

ഭാര്യക്ക് ജലദോഷവും പനിയും പിടിച്ചാല്‍ ഒട്ടുമിക്ക ഭര്‍ത്താക്കന്‍മാരും അവര്‍ക്ക് വേണ്ടി എന്തും ചെയ്യുമത്രെ. വിളിച്ചാല്‍ ഓടിയെത്തും, വീട്ടുജോലികളില്‍ സഹായിക്കും, ടിവിയുടെ റിമോട്ട് പൂര്‍ണമായും ഭാര്യക്ക് വിട്ടുകൊടുക്കും... അങ്ങനെ അങ്ങനെ.

എന്തായാലും ഇതെല്ലാം ബ്രിട്ടനില്‍ നടത്തിയ ഒരു പഠനം മാത്രമാണ്. സാംസ്‌കാരികമായും സാമ്പ്തികമായും ഒക്കെ അവരുമായി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വലിയ അന്തരമുണ്ട്. പ്രത്യേകിച്ച് മലയാളികള്‍ക്ക്.

English summary
Men sympathetic than women, When their partner has a cold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X