കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ഗൗത്ത ആക്രമണം: സിറിയന്‍ ഭരണകൂടത്തിനെതിരേ നടപടി വേണമെന്ന് ട്രംപും മെര്‍ക്കലും

  • By Desk
Google Oneindia Malayalam News

ബെര്‍ലിന്‍: യുഎന്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ലംഘിച്ച് കിഴക്കന്‍ ഗൗത്തയില്‍ വ്യോമാക്രമണം തുടരുന്ന സിറിയന്‍ ഭരണകൂടത്തിനെതിരേ നടപടി വേണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മന്‍ ചാന്‍സ്ലര്‍ അംഗേലാ മെര്‍ക്കലും വ്യക്തമാക്കി. ഇരുവരും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സിറിയയ്‌ക്കെതിരേ നടപടിക്ക് ആഹ്വാനം ചെയ്തതെന്ന് ജര്‍മന്‍ ചാന്‍സ്ലറുടെ ഓഫീസ് അറിയിച്ചു.

കിഴക്കന്‍ ഗൗത്തയില്‍ നടക്കുന്നത് യുദ്ധക്കുറ്റമെന്ന് യുഎന്‍
കിഴക്കന്‍ ഗൗത്തയ്‌ക്കെതിരായ ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരുനേതാക്കളും റഷ്യയോട് ആവശ്യപ്പെട്ടു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ റഷ്യ മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു. വിമത പ്രദേശത്ത് കൊല്ലപ്പെടുന്ന ഓരോ ആളുടെയും മരണത്തിന് ബശ്ശാറുല്‍ അസദായിരിക്കും ഉത്തരവാദിയെന്നും രാഷ്ട്ര നേതാക്കള്‍ വ്യക്തമാക്കി. ഉപരോധത്താലും ആക്രമണങ്ങളാലും ദുരിതം അനുഭവിക്കുന്ന വിമത പ്രദേശത്തേക്ക് ജീവകാരുണ്യ സംഘടനകളെ സഹായവുമായി പോവാന്‍ അനുവദിക്കാത്ത സിറിയയുടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു.

 merkel

കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട കിഴക്കന്‍ ഗൗത്തയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎന്‍ രക്ഷാസമിതി തീരുമാനം ലംഘിച്ച് സിറിയന്‍ സൈന്യം ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും ടെലഫോണ്‍ സംഭാഷണം നടത്തി സിറിയക്കെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 650ലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

കിഴക്കന്‍ ഗൗത്തയില്‍ ഓരോ ദിവസവും നൂറുകണക്കിനാളുകള്‍ വ്യോമാക്രമണത്തില്‍ മരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. താമസിയാതെ വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ആക്രമണങ്ങളാലും പട്ടിണിയാലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ തീരുമാനം കാറ്റില്‍ പറത്തിയ സിറിയ, വിമത പ്രദേശങ്ങള്‍ക്കെതിരേ ആക്രമണം തുടരുകയാണ്.

അഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ഭാര്യയെയും പോലിസ് ചോദ്യം ചെയ്തുഅഴിമതിക്കേസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെയും ഭാര്യയെയും പോലിസ് ചോദ്യം ചെയ്തു

കാര്യക്ഷമതയില്ലാത്ത അനുപമ ഐഎഎസ്....? പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്കില്‍ കവിത!!!കാര്യക്ഷമതയില്ലാത്ത അനുപമ ഐഎഎസ്....? പക്ഷേ, ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഫേസ്ബുക്കില്‍ കവിത!!!

English summary
US President Donald Trump and German Chancellor Angela Merkel in a phone call agreed that the Syrian regime must be held accountable for the Eastern Ghouta violence, Berlin said Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X