കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

45 കോടി വര്‍ഷം പഴക്കമുള്ള പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചയച്ച് ഒമാന്‍; അപൂര്‍വ സംഭവമെന്ന് ശാസ്ത്രലോകം

Google Oneindia Malayalam News

മസ്‌ക്കറ്റ്: ഒമാനില്‍ നിന്നും കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണം തിരിച്ചയച്ചു. അല്‍ വുസ്ത ഗവര്‍ണേറ്റിലെ ഹൈമ വിലായത്തിലുള്ള സൈഹ് അല്‍ അഹ്മൈറില്‍ കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണമാണ് തിരിച്ചയച്ചിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്.

oman

450 ദശലക്ഷം പഴക്കുമുണ്ടെന്ന് കരുതപ്പെടുന്ന ഈ പാറക്കഷ്ണത്തിന് സൈഹ് അല്‍ ഉഹൈമിര്‍ 008 എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. 1999ലാണ് ഈ കല്ലിനെ ശാസ്ത്രീയമായി രേഖപ്പെടുത്തിയതെന്ന് ഒമാന്‍ ഭൗമശാസ്ത്രജ്ഞനായ അല്‍ കിന്ദി പറഞ്ഞു. 2000ല്‍ ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം പുറത്തുവന്നെന്നും ഈ കല്ല് കണ്ടെത്തിയതിന് രണ്ട് കിലോ മീറ്റര്‍ അകലെ സൈഹ് അല്‍ ഉഹൈമിര്‍ 5 എന്ന പേരിട്ട മറ്റൊരു കല്ല് കൂടി കണ്ടെത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് വഴിയാണ് പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചെത്തിച്ചത്. മനുഷ്യന്‍ ചൊവ്വയിലേക്ക് തിരിച്ചയക്കുന്ന കല്ലെന്ന പ്രത്യേകതയും ഇതിനുണ്ട്. ചൊവ്വയുടെ പ്രകൃതിയിലുണ്ടായ മാറ്റം പഠിക്കുന്നതിന് 450 ദസലക്ഷം പഴക്കമുള്ള ഈ പാറക്കഷ്ണം ഉപകരിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

 ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ ജോലി ഉപേക്ഷിക്കും: പ്രശാന്ത് കിഷോർ ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ ജോലി ഉപേക്ഷിക്കും: പ്രശാന്ത് കിഷോർ

ഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖംഞെട്ടിക്കാനുറച്ച് പിജെ ജോസഫ്;പുതിയ സർവ്വേ... പഴയമുഖങ്ങൾ തെറിക്കും... ചങ്ങനാശേരിയിലും പുതുമുഖം

അമ്മയുടെ പ്രായമുള്ള ആ സ്ത്രീ കല്ലെടുത്ത് എറിഞ്ഞത് എന്തിനാണ്? ഗെയിമിനിടെ മജ്സിയ- ഭാഗ്യലക്ഷ്മി പോര്, ഗെയിമിനിടെഅമ്മയുടെ പ്രായമുള്ള ആ സ്ത്രീ കല്ലെടുത്ത് എറിഞ്ഞത് എന്തിനാണ്? ഗെയിമിനിടെ മജ്സിയ- ഭാഗ്യലക്ഷ്മി പോര്, ഗെയിമിനിടെ

English summary
Meteorite that fell in Oman, sent back to Mars; Scientists say it is a rare event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X