• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാനിയന്‍ വംശജരുടെ ജീവനെടുത്തത് കൊറോണയല്ല... മാരക വിഷം, 300 പേര്‍ കൊല്ലപ്പെട്ടു, ഭയം പടരുന്നു!!

തെഹറാന്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇറാനില്‍ മരണം വര്‍ധിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണമാണെന്ന് കണ്ടെത്തല്‍. ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത സ്വയം മരുന്ന് പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ ഉപയോഗിക്കുന്നത് കൊടും വിഷമാണ്. ഇത് തിരിച്ചറിയാനുള്ള ശ്രമങ്ങളും ജനങ്ങള്‍ നടത്തുന്നില്ല. ഇറാന്‍ ഭരണകൂടം പൂര്‍ണമായും ഈ വിഷയത്തെ മറച്ചുപിടിക്കുകയാണ്.

ആഗോള തലത്തിലെ മരണനിരക്കില്‍ വൈകാതെ തന്നെ ഇറാന്‍ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്രയ്ക്ക് മോശം പൊതു ആരോഗ്യ സംവിധാനങ്ങളാണ് ഇറാനില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം അന്താരാഷ്ട്ര സഹായത്തെ ഇറാന്‍ നിരസിച്ചതും രാജ്യത്ത് വളരെ മോശം അഭിപ്രായമാണ് ഉണ്ടാക്കിയിരിക്കുന്നത്. മതപരമായി ഇവര്‍ വിശ്വസിക്കുന്ന മരുന്നാണ് ഇതെന്നാണ് പ്രചാരണം.

അഞ്ച് വയസ്സുകാരന്റെ മരണം

അഞ്ച് വയസ്സുകാരന്റെ മരണം

ഇറാനില്‍ അഞ്ച് വയസ്സുകാരന്റെ കാഴ്ച്ച നഷ്ടപ്പെട്ടത് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നത് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മദ്യം ഉപയോഗിക്കരുതെന്നാണ്. എന്താണ് ഇതെന്ന് ആരും ആലോചിച്ച് ഞെട്ടേണ്ടതില്ല. മെഥനോള്‍ ആണ് ഈ മരുന്ന്. കൊറോണ ഭേദമാക്കുമെന്ന് ഇറാനിലെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. കൊടും വിഷമാണ് മെഥനോള്‍. ഇത് ശരീരത്തില്‍ ചെന്നാല്‍ രക്ഷപ്പെടുക തന്നെ അസാധ്യമാണ്. എന്തുകൊണ്ടാണ് ഇത് മരുന്നാണെന്ന് ഇറാനിയന്‍ വംശജര്‍ വിശ്വസിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

കാഴ്ച്ച നഷ്ടമായി

കാഴ്ച്ച നഷ്ടമായി

അഞ്ച് വയസ്സുകാരന് മെഥനോള്‍ നല്‍കിയതോടെ കുട്ടിയുടെ കാഴ്ച്ച നഷ്ടമായിരിക്കുകയാണ്. വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇത് നല്‍കിയതെന്നാണ് സൂചന. നൂറ് കണക്കിന് പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ അധികവും ഇത്തരം മരുന്ന് കഴിച്ചാണ് മരിച്ചതെന്നാണ് യാഥാര്‍ത്ഥ്യം. ഇതുവരെ 300ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ആയിരത്തിലധികം പേര്‍ മെഥനോള്‍ കഴിച്ച് ഗുരുതരാവസ്ഥയിലാണ്.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചാരണവും ഇറാനില്‍ നടക്കുന്നുണ്ട്. മദ്യം നിരോധിക്കപ്പെട്ട ഇറാനില്‍ കരിഞ്ചന്തക്കാര്‍ ഇഷ്ടം പോലെ മദ്യം വില്‍ക്കുന്നതും മറ്റൊരു അപകടമാണ്. സര്‍ക്കാര്‍ കൊറോണ വൈറസിന്റെ അപകടത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കൊറോണ ഭീതിയേക്കാള്‍ വലുതാണ് മെഥനോള്‍ ഭീഷണിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിരവധി പേര്‍ ഇനിയും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൊറോണയ്ക്ക് മരുന്ന് കണ്ടെത്താനാവാത്തതാണ് ഇത്തരം പരീക്ഷണങ്ങളിലേക്ക് ഇറാനിയന്‍ ജനത തിരിയാന്‍ കാരണം.

വ്യാജ പ്രചാരണങ്ങള്‍

വ്യാജ പ്രചാരണങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ബ്രിട്ടീഷ് സ്‌കൂള്‍ അധ്യാപകനും മറ്റുള്ളവര്‍ക്കും കൊറോണ ഭേദമായെന്നും, വിസ്‌കിയും തേനും ചേര്‍ത്ത് കഴിച്ചതാണ് ഇതിന് കാരണമെന്നും പ്രചാരണം നടക്കുന്നുണ്ട്. മദ്യമോ അതിന്റെ അംശമോ ഉള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കാനാണ് ഇറാനിയന്‍സ് ശ്രമിക്കുന്നത്. വീര്യമേറിയ മദ്യം കഴിച്ചാല്‍ വൈറസ് ഇല്ലാതാവുമെന്നും ഇവര്‍ തെറ്റായി വിശ്വസിക്കുന്നുണ്ട്. നിലവില്‍ 29000 കേസുകളും 2200 മരണങ്ങളുമാണ് കൊറോണ കേസില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ പല കേസുകളും പുറത്തേക്ക് വരുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയിക്കുന്നുണ്ട്.

മറച്ചുവെക്കുന്ന മരണങ്ങള്‍

മറച്ചുവെക്കുന്ന മരണങ്ങള്‍

ഇപ്പോഴത്തെ മരണസംഖ്യയേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥത്തിലുള്ള കണക്കെന്നാണ് സൂചന. ജനങ്ങളിലെ വിദ്യാഭ്യാസ കുറവും ഇന്റര്‍നെറ്റിലെ വ്യാജ പ്രചാരണവും, വൈറസിനെ കുറിച്ചുള്ള ബോധവത്കരണം ഇല്ലാത്തതുമാണ് ഇറാനെ ഏറ്റവുമധികം ബാധിക്കുന്നത്. കരിഞ്ചന്തയില്‍ മെഥനോള്‍ അടങ്ങിയ വ്യാജ മദ്യം ഇഷ്ടം പോലെ ലഭിക്കുന്നുണ്ട്. കുഷെസ്താന്‍ പ്രവിശ്യയിലാണ് ഇത് ധാരാളമായി ലഭിക്കുന്നത്. മെഥനോലില്‍ സാധാരണ ഒരു ആര്‍ട്ടിഫിഷ്യല്‍ നിറം ചേര്‍ത്താല്‍ അത് എഥനോളില്‍ നിന്ന് വ്യത്യസ്തമാകും. ഇത് മുറിവുണക്കാനാണ് ഉപയോഗിക്കുകക. സാധാരണ ഏഥനോള്‍ മദ്യത്തില്‍ കണ്ടെത്തിയിട്ടുണ്ട് ഇറാന്‍ പറയുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

വരുന്നത് ദുരന്തം

വരുന്നത് ദുരന്തം

കരിഞ്ചന്തയില്‍ മെഥനോളിനൊപ്പം മാരകമായ പല പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് ഇത് കുടിക്കുന്നതാക്കി മാറ്റുകയാണ്. സാധാരണ മദ്യത്തിനൊപ്പവും ഇത് ചേര്‍ക്കുന്നുണ്ട്. ഇത് കുടിക്കാവുന്നതാണെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനം താളം തെറ്റിക്കും. മസ്തിഷ്‌ക മരണം വരെ സംഭവിക്കാം. ഹൃദയാഘാതം, മനംപുരട്ടല്‍, അന്ധത, കോമയിലേക്ക് വരെ പോകാവുന്ന അവസ്ഥ ഉണ്ടാവാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നമ്മുടെ അവയവങ്ങളെ മദ്യം ശുചിത്വമുള്ളതാക്കുമെന്ന് രോഗികളില്‍ പലരും വിശ്വസിക്കുന്നുണ്ട്. 2018 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയില്‍ 768 പേര്‍ ഇറാനില്‍ മെഥനോള്‍ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 76 പേര്‍ മരിച്ചു.

English summary
methanol killed over 300 persons in iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X