കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറുകാര്‍ക്ക് യുഎഇയില്‍ ക്രൂരപീഡനം; ഷോക്കടിപ്പിച്ചു, കെട്ടിത്തൂക്കി, ഗള്‍ഫ് പൊട്ടിത്തെറിക്കും!!

നിരവധി തവണ ഷോക്കടിപ്പിച്ചു, തല കീഴായി തൂക്കിട്ടു മര്‍ദ്ദിച്ചു, മയക്കുമരുന്ന് കുത്തിവച്ചു, ഏകാന്ത തടവിലിട്ടു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറുകാര്‍ക്ക് യുഎഇയില്‍ ക്രൂരപീഡനം; ഷോക്കടിപ്പിച്ചു, കെട്ടിത്തൂക്കി | Oneindia Malayalam

ലണ്ടന്‍: ഖത്തര്‍ പൗരന്‍മാര്‍ക്ക് യുഎഇയില്‍ ക്രൂര പീഡനമേറ്റതായി പരാതി. ഇവര്‍ നല്‍കിയ പരാതിയില്‍ ബ്രിട്ടീഷ് പോലീസ് അന്വേഷണം നടത്തും. ഖത്തറും യുഎഇയും നയതന്ത്ര തലത്തില്‍ ശത്രുത വര്‍ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ യുദ്ധക്കുറ്റം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരാതി അന്വേഷിക്കുക. യുഎഇ സുരക്ഷാ വിഭാഗവും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് മൂന്ന് ഖത്തറുകാര്‍ നല്‍കിയിരിക്കുന്ന പരാതി. ഖത്തര്‍ ഉപരോധം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ കേസ് സ്ഥിതിഗതികള്‍ സങ്കീര്‍ണാമാക്കും.

ഖത്തറിലെ പ്രഫഷണലുകള്‍

ഖത്തറിലെ പ്രഫഷണലുകള്‍

ഖത്തറില്‍ നിന്നുള്ള പ്രഫഷണലുകളാണ് യുഎഇക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ ഈ ആഴ്ചയാണ് ലണ്ടനിലെത്തിയത്. എത്തിയ ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുഎഇക്ക് തിരിച്ചടിയാകും

യുഎഇക്ക് തിരിച്ചടിയാകും

ബ്രിട്ടീഷ് പോലീസിന് കടുത്ത നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെങ്കിലും വിഷയത്തില്‍ നയതന്ത്ര തലത്തില്‍ അന്വേഷണം നടത്താനാണ് തീരുമാനം. യുഎഇ പോലീസ് പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയാല്‍ അത് ആഗോളതലത്തില്‍ യുഎഇക്ക് തിരിച്ചടിയാകും.

രണ്ടു വര്‍ഷം പീഡനം

രണ്ടു വര്‍ഷം പീഡനം

എന്നാല്‍, ഖത്തറും സൗദി സഖ്യവും തമ്മില്‍ നിലവിലെ വിവാദം തുടങ്ങിയ ശേഷമല്ല പീഡനം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2013ല്‍ തുടങ്ങിയ പീഡനം രണ്ടു വര്‍ഷം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

രാഷ്ട്രീയ നേട്ടം കൂടി ലക്ഷ്യം

രാഷ്ട്രീയ നേട്ടം കൂടി ലക്ഷ്യം

പക്ഷേ, നിലവിലെ പശ്ചാത്തലത്തില്‍ പരാതി നല്‍കിയിരിക്കുന്നത് രാഷ്ട്രീയ നേട്ടം കൂടി കണ്ടാണെന്ന നിരീക്ഷണമുണ്ട്. 2013ലും 2014ലുമായി യുഎഇയിലെത്തിയ ഖത്തര്‍ പൗരന്‍മാര്‍ക്കാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്.

ഖത്തര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

ഖത്തര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും

മൂന്ന് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഖത്തര്‍ പെട്രോളിയത്തില്‍ ജോലിയുള്ള വ്യക്തിയും ഇതില്‍പ്പെടും. ഒരാളെ രണ്ടു വര്‍ഷത്തിലധികം തടവിലിട്ടുവെന്ന് പരാതിയില്‍ പറയുന്നു. 2015 ആദ്യത്തിലാണ് ഇയാളെ യുഎഇ പോലീസ് വിട്ടയച്ചതത്രെ.

മാനസിക ശേഷി തകരാറിലായി

മാനസിക ശേഷി തകരാറിലായി

ക്രൂരമായി അടിച്ച് അവശരാക്കുകയാണ് യുഎഇ പോലീസ് ആദ്യം ചെയ്തത്. എന്നിട്ട് ഏകാന്ത തടവിലിട്ടു. മാസങ്ങളോളം ഏകാന്ത തടവില്‍ കഴിഞ്ഞ തങ്ങളുടെ മാനസിക ശേഷി തകരാറിലായെന്നും പരാതിയില്‍ പറയുന്നു.

ഷോക്കടിപ്പിച്ചു, തല കീഴായി തൂക്കി

ഷോക്കടിപ്പിച്ചു, തല കീഴായി തൂക്കി

നിരവധി തവണ ഷോക്കടിപ്പിച്ചു, തല കീഴായി തൂക്കിട്ടു മര്‍ദ്ദിച്ചു, മയക്കുമരുന്ന് കുത്തിവച്ചു, ഏകാന്ത തടവിലിട്ടു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി-പരാതിയില്‍ മൂവരും വിശദീകരിക്കുന്നു.

കുറ്റസമ്മതം നടത്തണം

കുറ്റസമ്മതം നടത്തണം

ഒരാളെ പോലീസ് തടവിലിട്ടത് മുസ്ലിം ബ്രദര്‍ഹുഡ് അംഗമാണ് എന്ന പേരിലായിരുന്നു. മോചിപ്പിക്കണമെങ്കില്‍ കുറ്റസമ്മതം നടത്തണമെന്നായിരുന്നു യുഎഇ പോലീസിന്റെ ആവശ്യം.

യുഎഇക്കെതിരേ പ്രവര്‍ത്തിച്ചു

യുഎഇക്കെതിരേ പ്രവര്‍ത്തിച്ചു

യുഎഇക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന് കുറ്റസമ്മതം നടത്തണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. അതിന് തയ്യാറാകാതിരുന്നപ്പോഴാണ് പീഡനം തുടങ്ങിയത്. പിന്നീട് തടവിലിടുകും ചെയ്തു.

ഒടുവില്‍ കുറ്റമേറ്റു

ഒടുവില്‍ കുറ്റമേറ്റു

കടുത്ത പീഡനം നേരിട്ടതോടെ കുറ്റസമ്മതം നടത്തി. പോലീസ് ആവശ്യപ്പെട്ട പോലെ മൊഴി നല്‍കി. ഈ മൊഴി യുഎഇയിലെ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

യുഎഇ ചെയ്തത്

യുഎഇ ചെയ്തത്

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഈ വേളയിലാണ് മൂവരുടെയും കുറ്റസമ്മതം യുഎഇ ടെലിവിഷനുകള്‍ പുറത്തുവിട്ടത്.

 ഖത്തര്‍ ഭരണകൂടം യുഎഇക്കിതെരേ

ഖത്തര്‍ ഭരണകൂടം യുഎഇക്കിതെരേ

ഖത്തര്‍ ഭരണകൂടം യുഎഇക്കിതെരേ പ്രവര്‍ത്തിച്ചുവെന്നതിന് തെളിവായാണ് ഈ സംഭവങ്ങളെല്ലാം പ്രചരിപ്പിക്കപ്പെട്ടത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലാണ് ഇവരുടെ മോചനത്തിന് കാരണമായിരുന്നത്.

സ്‌കോട്‌ലാന്റ് യാര്‍ഡ് പണി തുടങ്ങി

സ്‌കോട്‌ലാന്റ് യാര്‍ഡ് പണി തുടങ്ങി

ലണ്ടനില്‍ ഇപ്പോള്‍ നല്‍കിയ പരാതിയിലും മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ടിട്ടുണ്ട്. സ്‌കോട്‌ലാന്റ് യാര്‍ഡിന്റെ എസ്ഒ 15 എന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

 10 പോലീസ് ഓഫീസര്‍മാര്‍

10 പോലീസ് ഓഫീസര്‍മാര്‍

പീഡനത്തിന് നേതൃത്വം നല്‍കിയ 10 പോലീസ് ഓഫീസര്‍മാരുടെ പേരുകള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ചിലപ്പോള്‍ ബ്രിട്ടനില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഇവര്‍ക്ക് ബ്രിട്ടനിലേക്ക് വരാന്‍ സാധിക്കില്ല.

കൂടാതെ വേറെയും പരാതികള്‍

കൂടാതെ വേറെയും പരാതികള്‍

ഖത്തര്‍ പൗരന്‍മാര്‍ക്ക് പുറമെ ബ്രിട്ടീഷ് പൗരന്‍മാരും യുഎഇക്കെതിരേ ഇത്തരം പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളും പോലീസ് അന്വേഷിക്കുന്നുണ്ട്. യുഎഇയില്‍ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.

English summary
Met asked to investigate claims UAE officials tortured three Qataris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X