Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ മാനഭംഗപ്പെടുത്താന്‍ അവസരമൊരുക്കി വീഡിയോ പകര്‍ത്തിയ രക്ഷിതാക്കള്‍ അറസ്റ്റില്‍

മെക്‌സിക്കോ സിറ്റി: പ്രായപൂര്‍ത്തിയാകാത്ത മകളെ അജ്ഞാതനൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ശേഷം ഇവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മെക്‌സിക്കോയിലെ റിക്കാര്‍ഡോ നവേരോ ഇയാളുടെ ഭാര്യ ലോറിനാ ഇസേല എന്നിവരാണ് അറസ്റ്റിലായവര്‍.

മകളുമായി ലൈംഗിക ബന്ധത്തിന് അവസരമൊരുക്കിയാല്‍ വീടും വാനും നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ മകളെ അജ്ഞാതന് കാഴ്ചവെച്ചത്. ശേഷം മാതാവ് മകളെ അഞ്ജാതന്‍ ബലമായി കീഴടക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. മകളുടെ നഗ്ന ചിത്രങ്ങളും അമ്മ എടുത്തു സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് പിന്നീട് വന്‍ വിലയ്ക്ക് ലേലത്തിന് വില്‍ക്കാനും ശ്രമിച്ചു.

rape

പെണ്‍കുട്ടിയുടെ മുത്തശ്ശി വഴിയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പേരക്കുട്ടിയെ പീഡനത്തിനിരയാക്കുന്ന വിവരം അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിതാവ് മാസങ്ങള്‍ക്കു മുന്‍പ് തന്നെ പലവട്ടം ഒരാളുമായി ഹോട്ടലില്‍ സന്ധിക്കാറുണ്ടായിരുന്നു. ഇയാള്‍ക്കുവേണ്ടിയാണ് ഇവര്‍ മകളെ കാഴ്ചവെച്ചത്. രക്ഷിതാക്കള്‍ പകര്‍ത്തിയ വീഡിയോ ചൈല്‍ഡ് പോണ്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചതും പോലീസ് അന്വേഷിക്കുന്നുണ്ട്. ചൈല്‍ഡ് പോണോഗ്രാഫി റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+