കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക വേഷത്തില്‍ വനിതാ പോലീസിന്റെ ടോപ്‌ലസ് സെല്‍ഫി

  • By Anwar Sadath
Google Oneindia Malayalam News

പോലീസ് യൂണിഫോമില്‍ ടോപ്‌ലസ് സെല്‍ഫിയെടുത്ത വനിതാ ഉദ്യോഗസ്ഥ പിരിച്ചുവിടല്‍ ഭീഷണിയില്‍. മെക്‌സിക്കോ പോലീസിനെ ഉയര്‍ന്ന ഓഫീസറായ നില്‍ഡോ ഗാര്‍സ്യയാണ് കുഴപ്പത്തിലായത്. പോലീസ് വാഹനത്തില്‍ തോക്കുമായി ഇരിക്കുന്ന ഇവര്‍ മേല്‍ഭാഗം തുറന്നുകാണിച്ച ചിത്രമെടുത്തശേഷം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.

യൂണിഫോമില്‍ പോലീസ് ബാഡ്ജ് വ്യക്തമായി കാണാമായിരുന്നു. മേലുദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞതോടെ ഗാര്‍സ്യയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്രോള്‍ വാഹനത്തിലിരുന്നായിരുന്നു ഇവരുടെ സെല്‍ഫി. ഗാര്‍സ്യയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

police-toplessselfie

സംഭവത്തില്‍ ഗാര്‍സ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവര്‍ മദ്യപിച്ചിരുന്നോ എന്നും കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കടുത്ത അച്ചടക്ക ലംഘനമാണ് അടുത്തിടെയായി മെക്‌സിക്കന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമാനമായ സംഭവം ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു.

ഔദ്യോഗിക വാഹനത്തില്‍ ഇരുന്ന് പോണോഗ്രാഫി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതും സെക്‌സില്‍ ഏര്‍പ്പെട്ടതും വിവാദമായിരുന്നു. മിക്ക സംഭവങ്ങളും ജോലി സമയത്തായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മയക്കുമരുന്ന് കള്ളക്കടത്തും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന രാജ്യത്ത് പോലീസ് ഉദ്യോഗസ്ഥരുടെ അതിരുകടന്ന പ്രവര്‍ത്തികള്‍ ഭരണകൂടത്തിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയാണ്.

English summary
Mexican Female police officer facing sack for topless selfie posted on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X