കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുകാരന്റെ കട്ടൗട്ടുമായി ലോകകപ്പ് വേദിയിൽ മെക്സിക്കൻ സംഘം

  • By Desk
Google Oneindia Malayalam News

മെക്സിക്കോ: ചങ്ങാതിമാർ എപ്പോഴും ഒപ്പമുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്തു ചെയ്താലും എവിടെപ്പോയാലും ഒരു സൗഹൃദത്തണൽ വലിയ ആശ്വാസമാണ്. അസൂയ തോന്നുന്ന ഒരു സൗഹൃദമാണ് മെക്സിക്കോയിലെ ഇൗ യുവാക്കളുടേത്. ലോകകപ്പ് വേദിയിലേക്കുള്ള യാത്രയിൽ ഒപ്പം വരാൻ സാധിക്കാതിരുന്ന ജാവിയർ എന്ന കൂട്ടുകാരന് വേണ്ടി ഇവർചെയ്തത് കണ്ടാൽ ആരും ആഗ്രഹിക്കും ഇങ്ങനെയൊരു സൗഹൃദം.

201‌8ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിന് പോകണമെന്ന് 2014ലെ തീരുമാനം എടുത്തതാണ് ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന മെക്സിക്കോയിലെ ഇൗ കൂട്ടുകാർ. എന്നാൽ വർഷം നാല് കഴിഞ്ഞപ്പോൾ സാഹചര്യങ്ങൾ കുറെയേറെ മാറുമെന്ന് ഇവർ കരുതിയിട്ടുണ്ടാവില്ല.(ചിത്രങ്ങൾ-ഫേസ്ബുക്ക്)

ഭാര്യ മുടക്കി

ഭാര്യ മുടക്കി

ചങ്ങാതിക്കൂട്ടത്തിലൊരാൾക്ക് ലോകകപ്പ് കാണാൻ റഷ്യയിലേക്ക് പോകാൻ പറ്റിയില്ല. കാരണം മറ്റൊന്നുമല്ല, ഭാര്യ സമ്മതിച്ചില്ല.എങ്കിലും ആത്മാർത്ഥ സുഹൃത്തുക്കൾക്ക് കൈവിടാൻ പറ്റില്ലല്ലോ. റഷ്യയിലേക്ക് വരാൻ പറ്റാതിരുന്ന ചങ്ങാതിയുടെ അതേ വലിപ്പത്തിൽ ഒരു കട്ടൗട്ട് ഉണ്ടാക്കി അതുമായാണ് ഇവർ ലോകകപ്പ് കാണാൻ റഷ്യയിലെത്തിയ്.

റഷ്യയിലേക്ക്

റഷ്യയിലേക്ക്

കട്ടൗട്ടിൽ `ഇവിടേക്ക് വരാൻ ഭാര്യ എന്നെ അനുവദിച്ചില്ല' എന്നെഴുതിയ ടീഷർട്ടും ഇട്ടായിരുന്നു ഇവർ റഷ്യയിലേക്ക് കൊണ്ടുപോയത്. യാത്രയുടെ തുടക്കത്തിൽ എടുത്ത ഫോട്ടോയിൽ മുതൽ മടക്കയാത്രയിലെ ചിത്രത്തിൽവരെ ഇവർ കൂട്ടുകാരൻരെ കട്ടൗട്ട് ചേർത്ത് പിടിച്ചിട്ടുണ്ട് ഇൗ മെക്സിക്കൻ സംഘം.

എല്ലാം ലൈവായി

എല്ലാം ലൈവായി

തങ്ങളുടെ യാത്രയും ആഘോഷവുമെല്ലാം ഇവർ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരുന്നു. പോയസ്ഥലത്തെല്ലാം ജാവിയുടെ കട്ടൗട്ട് വെച്ച് ഫോട്ടോ എടുക്കുകയും ചെയ്തു.

ആഘോഷത്തിന് കുറവില്ല

ആഘോഷത്തിന് കുറവില്ല

ബിയർ കുടിക്കുമ്പോൾ ജാവിയ്ക്കായി ഒരു ഗ്ലാസ് മാറ്റിവെച്ചിരുന്നു ഇൗ കൂട്ടുകാർ. കാർഡ്ബോർഡിൽ ഗ്ലാസ് ചേർത്ത് വച്ച് ഫോട്ടോയും എടുത്തു.

English summary
Mexicans attending the World Cup bring life-size cardboard cutout of friend whose wife didn’t let him go
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X