ഫേസ്ബുക്കെന്ന് പേരുകൊടുത്താല്‍ കുടുങ്ങും
മെക്‌സിക്കോ സിറ്റി: കുട്ടികള്‍ക്ക് ഫേസ്ബുക്ക്, റാംബോ, പാന്റിസ് തുടങ്ങിയ പേരുകളിട്ടാല്‍ ഇനി അഴിയെണ്ണേണ്ടി വരും. മെക്‌സിക്കോയിലെ സോനോര പ്രവിശ്യയിലാണ് വിചിത്രമായ ഈ നിയമം പാസ്സായത്. 61 പേരുകളാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിരോധിച്ചിട്ടുള്ളത്.
കുട്ടികളുടെ നന്മയ്ക്കുവേണ്ടിയാണ് ഈ തീരുമാനം. ഭാവിയില്‍ കളിയാക്കാനിടയുള്ളതും അര്‍ത്ഥ ശൂന്യവുമായ പേരുകളാണ് ഇത്തരത്തില്‍ നിരോധിച്ചിട്ടുള്ളതെന്ന് പ്രവിശ്യ സിവില്‍ രജിസ്ട്രി ഡയറക്ടര്‍ ക്രിസ്റ്റിനാ റമിറസ് അറിയിച്ചു.

നവോജ നഗരത്തില്‍ ജനിച്ച രണ്ട് ആണ്‍കുട്ടികള്‍ക്ക് യുവാന്‍ കാള്‍സണ്‍, യുവാന്‍ പാന്റിസ് എന്നീ പേരുകളാണ് നല്‍കിയത്. പെണ്‍കുട്ടിയ്ക്കാണെങ്കില്‍ ലേഡി ഡി. മാര്‍സിയാന, മാര്‍ട്ടിയാന്‍, സര്‍കംസിഷന്‍ എന്നീ പേരുകളൊക്കെ കുട്ടികള്‍ക്കിടുന്നത് അംഗീകരിക്കാനാവില്ല. നിയമം വളരെ വ്യക്തമാണ്. ഈ ലിസ്റ്റിലുള്ള പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല.
അമേരിക്കന്‍ പ്രവിശ്യയായ അരിസോണയോട് തൊട്ടടുത്ത കിടക്കുന്ന പ്രദേശമാണ് സൊണോര. നഗരത്തിലെ വിചിത്രമായ പേരുകള്‍ നേരത്തെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications