Get Updates
Get notified of breaking news, exclusive insights, and must-see stories!

മെക്സിക്കോയും ഇന്ത്യയിലേക്ക്; കാരണം ട്രംപ് തന്നെ: സൗദി അറേബ്യക്ക് പണി കിട്ടുമോ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങള്‍ നിലവിലെ ലോകക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തുകയാണ്. അമേരിക്കന്‍ നയങ്ങള്‍ക്ക് സമാനമായ രീതിയില്‍ കാനഡയും ചൈനയും മെക്സിക്കോയും മറുതീരുവയും ഏർപ്പെടുത്തി കഴിഞ്ഞു. ട്രംപിന്റെ തീരുവ മെക്സിക്കോയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത് ക്രൂഡ് ഓയില്‍ വിപണിയിലാണ്.

ട്രംപ് ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന്, അസംസ്കൃത എണ്ണയ്ക്ക് ബദൽ വിപണികൾ തേടുന്നതിനായി മെക്സിക്കൻ സ്റ്റേറ്റ് കമ്പനിയായ പെമെക്സ് ചൈനയും ഇന്ത്യയും അടങ്ങുന്ന ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉയർന്ന തീരുവയില്‍ അമേരിക്കയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാതെ മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കാനുള്ള സാധ്യതകളാണ് തേടുന്നത്.

crude-mexico

മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ചരക്കുകള്‍ക്ക് 25% താരിഫാണ് അമേരിക്ക ഏർപ്പെടുത്തിയത്. കനേഡിയൻ ക്രൂഡിന് 10% ലെവിയിൽ നിന്ന് ഒഴിവാക്കൽ ലഭിച്ചപ്പോൾ, മെക്സിക്കൻ ക്രൂഡിന് 25% നികുതിയാണ് ചുമത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം, പെമെക്സ് പ്രതിദിനം 806000 ബാരൽ ക്രൂഡ് കയറ്റുമതി ചെയ്തതില്‍ 57 ശതമാനവും അമേരിക്കയിലേക്കായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജനുവരിയിൽ ക്രൂഡ് കയറ്റുമതി 44% ഇടിഞ്ഞ് 532404 ബാരലായി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടിയിലെ ഏറ്റവും താഴ്ന അളവായിരുന്നു ഇത്.

മെക്സിക്കോ നിലവില്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും പ്രത്യേകിച്ച് ഇന്ത്യയിലേക്കും ദക്ഷിണ കൊറിയയിലേക്കും കുറച്ച് ക്രൂഡ് അയയ്ക്കുന്നുണ്ടെങ്കിലും കെപ്ലർ ഡാറ്റ പ്രകാരം അമേരിക്ക തന്നെയായിരുന്നു രാജ്യത്തിന്റെ എക്കാലത്തേയും വലിയ ക്രൂഡ് ഓയില്‍ ഇടപാടുകാരന്‍. യുഎസ് ഇതര വിപണികളിലെ പുതിയ വാങ്ങുന്നവരുമായി പെമെക്സ് സംസാരിച്ചിരുന്നുവെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്.

'യൂറോപ്പിലും ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും മെക്സിക്കൻ ക്രൂഡിന് ആവശ്യക്കാരുണ്ടെന്നത് ഞങ്ങളെ സംബന്ധിച്ച് ശുഭപ്രതീക്ഷയാണ്' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മെക്സിക്കോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെക്സിക്കോയില്‍ നിന്നും കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ ലഭിക്കുകയാണെങ്കില്‍ അത് ഇന്ത്യയെ സംബന്ധിച്ചും അനുകൂല ഘടകമാണ്.

അടുത്ത കാലത്തായി തങ്ങളുടെ ക്രൂഡ് ഓയില്‍ സ്രോതസ്സുകള്‍ വലിയ രീതിയില്‍ വൈവിധ്യവത്കരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള വിഹിതം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ അടുത്തിടെ വലിയ തോതില്‍ തോതില്‍ വർധിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു പരമ്പരാഗത വ്യാപാര പങ്കാളിയായ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവാണുണ്ടായത്. മെക്സിക്കോയില്‍ നിന്നും കൂടുതല്‍ എണ്ണ വരികയാണെങ്കില്‍ അതും സൗദിയെ സംബന്ധിച്ച് തിരിച്ചടിയായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+