കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ പേടിച്ച് മെക്‌സിക്കോ, 311 ഇന്ത്യക്കാരെ നാടുകടത്തി, അതിര്‍ത്തി സംരക്ഷിക്കും!!

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ഇന്ത്യയില്‍ എന്‍ആര്‍സി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ മെക്‌സിക്കോയില്‍ അപ്രതീക്ഷിത നടപടി. 311 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരിക്കുകയാണ്. ഇതില്‍ ഒരു സ്ത്രീയും ഉണ്ട്. അതേസമയം അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടി. മെക്‌സിക്കോ അതിര്‍ത്തി വഴി നിരവധി പേര്‍ അമേരിക്കയിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ അമേരിക്ക മുന്നറിയിപ്പും നല്‍കിയിരുന്നു.

1

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മെക്‌സിക്കോയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖകള്‍ ഉണ്ടായിരുന്നില്ല. ഇവരെ ടൊലുക സിറ്റിയില്‍ നിന്ന് ദില്ലിയിലേക്കാണ് മടക്കി അയച്ചത്. ഒക്‌സാക്ക, ബാജാ കാലിഫോര്‍ണിയ, വെരാക്രൂസ്, ഷിയാപ്പാസ്, സൊനോറ, മെക്‌സിക്കോ സിറ്റി, ദുരംഗോ, തമാസ്‌ക്കോ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം ഇമിഗ്രേഷന്‍ അതോറിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു.

മെക്‌സിക്കന്‍ അതിര്‍ത്തി വഴി കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കുന്നത് തടഞ്ഞിട്ടില്ലെങ്കില്‍, മെക്‌സിക്കോയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നും ട്രംപിന് ഉറപ്പ് നല്‍കിയിരുന്നു. കൂടുതല്‍ പേര്‍ നാടുകടത്തപ്പെടുന്നത് മോദി സര്‍ക്കാരിനും വെല്ലുവിളിയാണ്.

അതേസമയം ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ആശയവിനിമയം വഴിയാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചതെന്ന് മെക്‌സിക്കോ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നാണ് സൂചന. നാടുകടത്തുന്നതിന് ഇന്ത്യ അനുമതി നല്‍കിയതായി സൂചനയുണ്ട്. പരിശോധന കൂടുതല്‍ ശക്തമാക്കാനും മെക്‌സിക്കോ തയ്യാറെടുക്കുന്നുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ അമേരിക്കയിലെത്തി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുന്നുണ്ടെന്നാണ് ട്രംപിന്റെ നിലപാട്.

 സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!! സിന്ധ്യ ബിജെപിയിലേക്കില്ല.... കോണ്‍ഗ്രസില്‍ പുതിയ നീക്കം, കമല്‍നാഥുമായി സഹകരിക്കുന്നു!!

English summary
mexico deported 311 illegal indian immigrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X