മെക്‌സിക്കന്‍ പടക്ക മാര്‍ക്കറ്റില്‍ സ്‌ഫോടനം, 31 മരണം
മെക്‌സിക്കന്‍ പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരുക്കേറ്റു.
മെക്‌സിക്കോ സിറ്റി : മെക്‌സിക്കന്‍ പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരുക്കേറ്റു. മെക്‌സിക്കന്‍ തലസ്ഥാന നഗരിയിലെ സാന്‍ പബ്ലിറ്റോ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ക്രിസ്മസ്- ന്യൂ ഇയര്‍ സീസണ്‍ ആയതിനാല്‍ വന്‍ തോതില്‍ പടക്കങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്നു. നിരവധി ആളുകള്‍ സ്‌ഫോടന സമയത്ത് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. പ്രദേശവാസികളെ സ്ഥലത്തു നിന്ന് നീക്കിയിട്ടുണ്ട്.
2005 സെപ്തംബറിലും ഇവിടെ സമാനമായ സ്‌ഫോഠനം ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications