മകളെ കൊന്നതിന് നന്ദിയുണ്ട്; അച്ഛന്റെ കത്ത് വൈറലാകുന്നു
ഹേഗ്: മലേഷ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 17 കാരിയുടെ അച്ഛന് റഷ്യന്‍ പ്രസിഡണ്ടിന് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു. ഏകമകള്‍ നഷ്ടപ്പെട്ട ദുഖവും നിരാശയും ചേര്‍ന്നാണ് ഹാന്‍സ് ഡെ ബോസ്റ്റ് എന്ന നെതര്‍ലന്‍ഡ് സ്വദേശി റഷ്യന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന് കത്തെഴുതിയത്. മിസ്റ്റര്‍ പുടിന്, വിഘനവാദികളെ, ഉക്രൈന് സര്‍ക്കാരേ, എന്റെ ഏകമകളെ കൊന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട് എന്നാണ് കത്ത് തുടങ്ങുന്നത്.
പൊടുന്നനെ അവള് ഇല്ലാതായി. എന്റെ ഏകമകളായിരുന്നു അവള് - മലേഷ്യന്‍ വിമാനമായ എം എച്ച് 17 തകര്‍ന്ന് മരിച്ച എല്സെമികിന്റെ അച്ഛന് എഴുതുന്നു. അടുത്ത കൂട്ടുകാരികളായ ജൂലിയയ്ക്കും മരിയനുമൊപ്പം അടുത്ത വര്‍ഷം സ്കൂള്‍ പൂര്‍ത്തിയാക്കുമായിരുന്നു അവള്. ഡെല്‍ഫ്റ്റ് യൂണിവേഴ്സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം.

അവളുടെ കുഞ്ഞുജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുണ്ടാകും. താമസിയാതെ നിങ്ങള്‍ ഈ കത്ത് വായിക്കും. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കോപ്പിയെങ്കിലും നിങ്ങള്‍ വായിക്കും. വീണ്ടും നന്ദി. ജീവിതം നശിപ്പിക്കപ്പെട്ട എല്സെമികിന്റെ അച്ഛന്, നെതര്‍ലന്‍ഡ്സിലെ മോണ്‍സ്റ്ററില്‍ നിന്നും എന്നാണ് ഹാന്‍സ് ഡെ ബോസ്റ്റ് കത്ത് അവസാനിപ്പിക്കുന്നത്.
298 പേരാണ് മലേഷ്യന്‍ യാത്രാവിമാനമായ എം എച്ച് തകര്‍ന്നതില്‍ കൊല്ലപ്പെട്ടത്. വിമാനത്തിന് നേരെ ഉപയോഗിച്ച മിസൈല്‍ റഷ്യന്‍ നിര്‍മിതമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന് വ്യോമപാതയില്‍ വെച്ചാണ് റഷ്യന്‍ വിമതര്‍ വിമാനത്തെ മിസൈല്‍ അയച്ചുവീഴ്ത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഏതാണ്ട് 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ചിതറിവീണത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications