കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ കൊന്നതിന് നന്ദിയുണ്ട്; അച്ഛന്റെ കത്ത് വൈറലാകുന്നു

Google Oneindia Malayalam News

ഹേഗ്: മലേഷ്യന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 17 കാരിയുടെ അച്ഛന്‍ റഷ്യന്‍ പ്രസിഡണ്ടിന് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു. ഏകമകള്‍ നഷ്ടപ്പെട്ട ദുഖവും നിരാശയും ചേര്‍ന്നാണ് ഹാന്‍സ് ഡെ ബോസ്റ്റ് എന്ന നെതര്‍ലന്‍ഡ് സ്വദേശി റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിന് കത്തെഴുതിയത്. മിസ്റ്റര്‍ പുടിന്‍, വിഘനവാദികളെ, ഉക്രൈന്‍ സര്‍ക്കാരേ, എന്റെ ഏകമകളെ കൊന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട് എന്നാണ് കത്ത് തുടങ്ങുന്നത്.

പൊടുന്നനെ അവള്‍ ഇല്ലാതായി. എന്റെ ഏകമകളായിരുന്നു അവള്‍ - മലേഷ്യന്‍ വിമാനമായ എം എച്ച് 17 തകര്‍ന്ന് മരിച്ച എല്‍സെമികിന്റെ അച്ഛന്‍ എഴുതുന്നു. അടുത്ത കൂട്ടുകാരികളായ ജൂലിയയ്ക്കും മരിയനുമൊപ്പം അടുത്ത വര്‍ഷം സ്‌കൂള്‍ പൂര്‍ത്തിയാക്കുമായിരുന്നു അവള്‍. ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം.

mh17

അവളുടെ കുഞ്ഞുജീവിതം തകര്‍ത്തതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുണ്ടാകും. താമസിയാതെ നിങ്ങള്‍ ഈ കത്ത് വായിക്കും. ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കോപ്പിയെങ്കിലും നിങ്ങള്‍ വായിക്കും. വീണ്ടും നന്ദി. ജീവിതം നശിപ്പിക്കപ്പെട്ട എല്‍സെമികിന്റെ അച്ഛന്‍, നെതര്‍ലന്‍ഡ്‌സിലെ മോണ്‍സ്റ്ററില്‍ നിന്നും എന്നാണ് ഹാന്‍സ് ഡെ ബോസ്റ്റ് കത്ത് അവസാനിപ്പിക്കുന്നത്.

298 പേരാണ് മലേഷ്യന്‍ യാത്രാവിമാനമായ എം എച്ച് തകര്‍ന്നതില്‍ കൊല്ലപ്പെട്ടത്. വിമാനത്തിന് നേരെ ഉപയോഗിച്ച മിസൈല്‍ റഷ്യന്‍ നിര്‍മിതമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ വ്യോമപാതയില്‍ വെച്ചാണ് റഷ്യന്‍ വിമതര്‍ വിമാനത്തെ മിസൈല്‍ അയച്ചുവീഴ്ത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും ഏതാണ്ട് 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ചിതറിവീണത്.

English summary
The bereaved father of a 17-year old passenger in the ill-fated MH 17 has written an ironic open letter to the one who brought down the plane. The distress and the frustration reflects in the way he 'thanks' the offenders for killing his daughter Elsemiek.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X