കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഗൂഢ വ്യോമ ദുരന്തത്തിന്റെ ചുരുളഴിയുന്നു; പൈലറ്റ് വിഷാദ രോഗി, ഓക്‌സിജന്‍ തടഞ്ഞു

Google Oneindia Malayalam News

ക്വാലാലംപൂര്‍: ലോകം കണ്ട എക്കാലത്തെയും ദുരൂഹത നിറഞ്ഞ വ്യോമ ദുരന്തമാണ് മലേഷ്യന്‍ എയര്‍ലൈന് സംഭവിച്ചത്. എങ്ങനെയാണ് വിമാനം അപ്രത്യക്ഷമായത് എന്ന് ഇപ്പോഴും വ്യക്തമല്ല. എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ലോകരാജ്യങ്ങള്‍ കടലില്‍ ഏറെ കാലം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും ദുരൂഹത നീക്കാന്‍ അന്വേഷണം തുടരുന്നുണ്ട്.

Mh

പുതിയ ചില വിവരങ്ങളാണ് ഇതുസംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. പൈലറ്റ് സഹാരി അഹ്മദ് ഷാ വിഷാദ രോഗിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം തകര്‍ന്നതാണ് വിഷാദത്തിലേക്ക് തള്ളിവിട്ടതത്രെ. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ഓക്‌സിജന്‍ റദ്ദാക്കി പൈലറ്റ് വിമാനം കടലിലേക്ക് ബോധപൂര്‍വം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മലേഷ്യന്‍ വിമാനമായ എംഎച്ച് 370 ആണ് ദുരൂഹമായി കാണാതായത്. 2014 മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനത്തേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

രണ്ടു മോഡലുകളുമായി പൈലറ്റിന് ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഇദ്ദേഹത്തിന്റെ ഭാര്യ അറിഞ്ഞു. ഇതോടെയാണ് കുടുംബത്തില്‍ പ്രശ്‌നമുണ്ടായത്. പിന്നീട് പൈലറ്റ് പലപ്പോഴും ഒറ്റയ്ക്കിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഏവിയേഷന്‍ വിദഗ്ധനായ വില്യം ലാഗ്വിഷിനോട് പറഞ്ഞു. വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കിയതാണോ എന്ന് അന്വേഷണ സംഘം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരാണ് ഇത് ചെയ്തത് എന്ന് അവര്‍ കണ്ടെത്തിയിരുന്നില്ല. ഈ ചോദ്യത്തിനാണ് ഭാഗികമായെങ്കിലും ഉത്തരം ലഭിക്കുന്നത്.

English summary
MH370 pilot was depressed; He may have murder-suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X