മലേഷ്യന്‍ വിമാനം: ബ്ലാക് ബോക്‌സ് സിഗ്നല്‍ ലഭിച്ചു?
ബീജിങ്: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നാണെന്നു കരുതുന്ന സിഗ്നലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ഇന്ത്യയിലെ സമുദ്രത്തില്‍ നിന്ന് സഗ്നലുകള്‍ ലഭിച്ചെന്ന് ചൈനീസ് കപ്പലാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദ ചൈനീസ് ഹാക്‌സിയം 01 എന്ന ചൈനീസ് കപ്പലിനാണ് എം എച്ച് 370യുടെ ബ്ലാക്ക് ബോക്‌സ് സംബന്ധിച്ച വിവരം ലഭിച്ചത്. കപ്പലിലെ ബ്രാക്‌ബോക്‌സ് ഡിക്ടറാണ് സെക്കന്റില്‍ 37.5 കിലോ ഹെട്‌സ് ഫ്രീക്വന്‍സിയുള്ള പള്‍സ് സിഗ്നല്‍ രേഖപ്പെടുത്തിയത്.

മുപ്പത് ദിവസമാണ് വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിമാനത്തിന്റെ ആയുസ്. അടുത്ത മൂന്ന് ദിവലത്തിനുള്ളില്‍ വിമാനത്തിന്റെ ബാലാക് ബോക്‌സിന്റെ സിഗ്നല്‍ നിലയ്ക്കാനാണ് സാധ്യത. സിഗ്നനലുകള്‍ നിലയ്ക്കുന്നതിന് മുമ്പ് ബ്ലാക് ബോക്‌സ് കണ്ടെടുക്കുന്നതിന് ഹൈടെക് കപ്പലുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക തിരച്ചിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിലാണ് ക്വോലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായി ബീജിങ്ങിലേക്ക് പറന്നുയര്‍ന്ന മലേഷ്യന്‍ വിമാനം എം എച്ച് 370 കാണാതായത്. റാഡലില്‍ നിന്ന് അപ്രത്യക്ഷമായ ശേഷം സംഭവിച്ചതെന്താണെന്നറിയാന്‍ ബ്ലാക് ബോക്‌സ് സാഹിയിക്കുമെന്ന പ്രതീക്ഷയിലാണ് സമുദ്രാന്തര്‍ ഭാഗത്ത് 240 കിലോമീറ്റര്‍ പരിധിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ കഴിവുള്ള രണ്ട് യുദ്ധക്കപ്പലുകളെ നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications