കാത്തിരിപ്പിന് അവസാനമായോ? എംഎച്ച്370ന്റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന
വാഷിങ്ടണ്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച്370 ന്റെ അവശിഷ്ടം മോസാമ്പിക്കില്‍ കണ്ടെത്തിയതായി സൂചന. അമേരിക്കന്‍, മലേഷ്യന്‍, ഓസ്‌ട്രേലിയന്‍ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
അന്വേഷണ സംഘം കണ്ടെത്തിയ സ്‌റ്റെബിലൈസറിന്റെ അവശിഷ്ടം ബോയിംഗ് 777ല്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍ ഇതേ സ്‌റ്റെബിലൈസര്‍ തന്നെയാണ് എംഎച്ച്370 ലും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവശിഷ്ടങ്ങള്‍ എംഎച്ച് 370ന്റെതാകാന്‍ സാധ്യതകള്‍ കൂടുതലാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അന്വേഷണ സംഘം കണ്ടെത്തിയ അവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ വദഗ്ദര്‍ പരിശോധിക്കും. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. അതേസമയം അമേരിക്കന്‍ അധികൃതരും ബോയിങ് അധികൃതരും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
മൊസാമ്പിക്ക് തീരത്തണഞ്ഞ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് റീയൂണിയന്‍ ദ്വീപില്‍ നിന്നും അവശിഷ്ടങ്ങള്‍ കിട്ടിയിരുന്നു. ഇതുകൊണ്ടാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മറ്റൊരു ഭാഗമായ മഡഗാസ്‌കറില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടം എംഎച്ച്370 ആകാമെന്ന നിഗമനത്തിലെത്തുന്നത്.ബീജിംഗില്‍ നിന്നും ക്വാലാലമ്പൂരിലേക്കുള്ള യാത്രാ മധ്യേ 2014 മാര്‍ച്ചിലാണ് മലേഷ്യന്‍ വിമാനം എംഎച്ച്370 കാണാതായത്.












Click it and Unblock the Notifications