കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച് വീണ്ടും ദുരൂഹമായ അപ്രത്യക്ഷമാകല്‍; മലേഷ്യന്‍ വിമാനം തേടിയിറങ്ങിയ കപ്പലും...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മലേഷ്യന്‍ വിമാനം തേടിയിറങ്ങിയ കപ്പലും അപ്രത്യക്ഷമായി?? | Oneindia Malayalam

സിഡ്‌നി: 2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. അതിനിടെയാണ് ഏറെ ആശങ്ക ജനിപ്പിക്കുന്ന മറ്റൊരു വിവരം പുറത്ത് വരുന്നത്.

മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഒരു കപ്പല്‍ കൂടി അപ്രത്യക്ഷമായിരിക്കുന്നു എന്നതായിരുന്നു അത്. ഏറെ ദുരൂഹത ജനിപ്പിച്ചുകൊണ്ടാണ് ഈ കപ്പലിന്റെ അപ്രത്യക്ഷമാവലും സംഭവിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തോളം കപ്പല്‍ എവിടെയായിരുന്നു എന്ന് യാതൊരു ധാരണയും പുറം ലോകത്തിന് ഇല്ലായിരുന്നു.

റഡാറിലും കപ്പല്‍ ദൃശ്യമല്ലായിരുന്നു. 239 മനുഷ്യരുമായി അപ്രത്യക്ഷമായ എംഎച്ച് 370 എന്ന ആ മലേഷ്യന്‍ വിമാനത്തിന്റെ ഗതി തന്നെ ആകുമോ ഈ തിരച്ചില്‍ കപ്പലിനും എന്നാണ് ലോകം ഇപ്പോള്‍ ചോദിക്കുന്നത്.

ആഴക്കടല്‍ തിരച്ചില്‍

ആഴക്കടല്‍ തിരച്ചില്‍

എംഎച്ച്370 വേണ്ടിയുള്ള തിരച്ചില്‍ ഒരുപരിധിവരെ ലോകരാഷ്ട്രങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി ഇതിന് വേണ്ടി രംഗത്ത് വരികയായിരുന്നു. മലേഷ്യന്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആഴക്കടലിലെ തിരച്ചില്‍.

സീ ബെഡ് കണ്‍സ്ട്രക്ടര്‍

സീ ബെഡ് കണ്‍സ്ട്രക്ടര്‍

സീ ബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ആഴക്കടലില്‍ മലേഷ്യന്‍ വിമാനത്തിന്റെ ശേഷിപ്പുകള്‍ തിരയുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് തിരച്ചില്‍. മുങ്ങിക്കപ്പലുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ട്.

കണ്ടെത്തിയാല്‍ മാത്രം പണം

കണ്ടെത്തിയാല്‍ മാത്രം പണം

90 ദിവസത്തിനകം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പണം നല്‍കാം എന്ന കാരാറില്‍ ആണ് സീബെഡ് കണ്‍സ്ട്രക്ടര്‍ ആഴക്കടല്‍ തിരച്ചില്‍ തുടങ്ങിയത്. 124 കോടിയ്ക്കും 449 കോടിക്കും ഇടയിലാണ് നിശ്ചയിക്കപ്പെട്ട പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടങ്ങിയിട്ട് ദിവസങ്ങള്‍

തുടങ്ങിയിട്ട് ദിവസങ്ങള്‍

ജനുവരി 22 ന് ആയിരുന്നു സീബെഡ് കണ്‍സ്ട്രക്ടര്‍ ദൗത്യം തുടങ്ങിയത്. വിമാനം തകര്‍ന്ന് വീണിട്ടുണ്ടാകാം എന്ന് പ്രതീക്ഷിക്കുന്ന മേഖലയില്‍ തിരച്ചില്‍ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാലും ഇതുവരെ പ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ ഒന്നും തന്നെ കപ്പലില്‍ നിന്ന് ലഭിച്ചിരുന്നില്ല.

ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം

ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം

കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ജനുവരി 31 ന് ആണ് പ്രവര്‍ത്തന രഹിതമായത്. കപ്പലില്‍ ഉള്ളവര്‍ അത് പ്രവര്‍ത്തന രഹിതമാക്കുകയായിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഈ മൂന്ന് ദിവസങ്ങളില്‍ റഡാറില്‍ പോലും കപ്പലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏവരും ഭയന്നു

ഏവരും ഭയന്നു

ഈ സാഹചര്യത്തില്‍ ലോകം വീണ്ടും കനത്ത ഭയത്തിന്റെ നിഴലില്‍ ആയി. അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന് പിറകേ ഈ തിരച്ചില്‍ കപ്പലും ദുരൂഹതയില്‍ അവസാനിക്കുമോ എന്നതായിരുന്നു ഭയം. എന്നാല്‍ 80 മണിക്കൂറികള്‍ക്ക് ശേഷം കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം പ്രവര്‍ത്തന സജ്ജമായി.

സിദ്ധാന്തങ്ങള്‍ പരന്നു

സിദ്ധാന്തങ്ങള്‍ പരന്നു

കപ്പല്‍ കൂടി അപ്രത്യക്ഷമായപ്പോള്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കാന്‍ തുടങ്ങി. അപ്രത്യക്ഷമായ വിമാനത്തെ സംബന്ധിച്ചും ഇത്തരം ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പലിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് പറയാന്‍ മലേഷ്യന്‍ സര്‍ക്കാരിനും കപ്പല്‍ കമ്പനിക്കും ബാധ്യതയുണ്ട്.

നിധിതേടി പോയതോ?

നിധിതേടി പോയതോ?

അപ്രത്യക്ഷമായ മൂന്ന് ദിവസങ്ങളില്‍, കപ്പല്‍ ഒരു നിധി തേടി പോയതാകാം എന്നാണ് ചിലരുടെ വിലയിരുത്തലുകള്‍. നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പെറുവിന്റെ ഒരു കപ്പലില്‍ വലിയ നിധിയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഈ കപ്പല്‍ തേടി പോയതാകാം എന്നതായിരുന്നു ഒരുകഥ.

വിമാനം കണ്ടെത്തിയോ?

വിമാനം കണ്ടെത്തിയോ?

സീബെഡ് കണ്‍സ്ട്രക്ടര്‍, ആ മലേഷ്യന്‍ വിമാനം കണ്ടെത്തിയിട്ടുണ്ടായിരിക്കാം എന്നായിരുന്നു പ്രചരിച്ചിരുന്ന മറ്റൊരു കാര്യം. പ്രതിഫലക്കാര്യം ഉറപ്പിക്കുന്നതിന് വേണ്ടി അവര്‍ എല്ലാ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളും സ്വയം പ്രവര്‍ത്തന രഹിതമാക്കിയതാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

സമാനമായ സംഗതികള്‍

സമാനമായ സംഗതികള്‍

വിമാനം അപ്രത്യക്ഷമായതിന് സമാനമായ സംഗതികള്‍ തന്നെ ആയിരുന്നു കപ്പലിന്റെ കാര്യത്തിലും സംഭവിച്ചത്. അതുകൊണ്ട് തന്നെ ആയിരുന്നു ആശങ്കകള്‍ ഏറിയതും. എന്തായാലും ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍, സീബെഡ് കണ്‍സ്ട്രക്ടര്‍ ഓസ്‌ട്രേലിയയിലെ ഫെര്‍മാന്റില്‍ തുറമുഖത്തേക്ക് ഇന്ധനം നിറക്കുന്നതിനായി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

English summary
MH370: search ship disappears for three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X