മലേഷ്യന്‍ വിമാനത്തിലെ പെട്ടിയും കണ്ടെടുത്തു?
സിഡ്നി: കാണാതായി 16 മാസങ്ങള്‍ക്കുശേഷം ഫ്രഞ്ച് ദ്വീപുകളില്‍ ഒന്നില്‍ കണ്ടെത്തിയ വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതുതന്നെയാണെന്ന് മലേഷ്യന്‍ അധികൃതര്‍ ഏറക്കുറെ ഉറപ്പിച്ചിരിക്കെ അവശിഷം കണ്ടെടുത്തതിന് സമീപത്തുനിന്നും ഒരു പെട്ടി കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ട്. വിമാനത്തിലെ സഞ്ചാരികളില്‍ ആരുടെയെങ്കിലുമായിരിക്കാം ഈ പെട്ടിയെന്നാണ് അധികൃതര്‍ കരുതുന്നത്.
വീലുകളുള്ള ചെറിയ പെട്ടിയാണ് കണ്ടെടുത്തത്. ഇത് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണുള്ളതെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിനുള്ളില്‍ എന്തെങ്കിലും നിര്‍ണായക തെളിവു ലഭിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനിടെ, കാണാതായ വിമാനത്തിന്റെ ഭാഗത്തോട് സാമ്യമുള്ളതാണ് കഴിഞ്ഞദിവസം കണ്ടെടുത്ത വസ്തുവെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2014 മാര്‍ച്ച് 8ന് കാണാതായശേഷം ഇതാദ്യമായാണ് വിമാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരം ലഭ്യമാകുന്നത്. ഇതോടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീണതെന്നത് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണ.് കൂടുതല്‍ വിമാന അവശിഷ്ടങ്ങള്‍ ഇതിന് സമീപത്തുള്ള ദ്വീപകളില്‍ അടിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
239 യാത്രക്കാരുമായി പോയ വിമാനം ദുരൂഹതയില്‍ അപ്രത്യക്ഷമായത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. വിമാനഭാഗങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അന്വേഷണത്തില്‍ നിര്‍ണയാക വഴിത്തിരിവാകും അത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications