കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനത്തിലെ പെട്ടിയും കണ്ടെടുത്തു?

  • By Anwar Sadath
Google Oneindia Malayalam News

സിഡ്‌നി: കാണാതായി 16 മാസങ്ങള്‍ക്കുശേഷം ഫ്രഞ്ച് ദ്വീപുകളില്‍ ഒന്നില്‍ കണ്ടെത്തിയ വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതുതന്നെയാണെന്ന് മലേഷ്യന്‍ അധികൃതര്‍ ഏറക്കുറെ ഉറപ്പിച്ചിരിക്കെ അവശിഷം കണ്ടെടുത്തതിന് സമീപത്തുനിന്നും ഒരു പെട്ടി കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ട്. വിമാനത്തിലെ സഞ്ചാരികളില്‍ ആരുടെയെങ്കിലുമായിരിക്കാം ഈ പെട്ടിയെന്നാണ് അധികൃതര്‍ കരുതുന്നത്.

വീലുകളുള്ള ചെറിയ പെട്ടിയാണ് കണ്ടെടുത്തത്. ഇത് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണുള്ളതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനുള്ളില്‍ എന്തെങ്കിലും നിര്‍ണായക തെളിവു ലഭിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനിടെ, കാണാതായ വിമാനത്തിന്റെ ഭാഗത്തോട് സാമ്യമുള്ളതാണ് കഴിഞ്ഞദിവസം കണ്ടെടുത്ത വസ്തുവെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

malaysia

2014 മാര്‍ച്ച് 8ന് കാണാതായശേഷം ഇതാദ്യമായാണ് വിമാനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരം ലഭ്യമാകുന്നത്. ഇതോടെ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീണതെന്നത് ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുകയാണ.് കൂടുതല്‍ വിമാന അവശിഷ്ടങ്ങള്‍ ഇതിന് സമീപത്തുള്ള ദ്വീപകളില്‍ അടിഞ്ഞിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

239 യാത്രക്കാരുമായി പോയ വിമാനം ദുരൂഹതയില്‍ അപ്രത്യക്ഷമായത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. വിമാനഭാഗങ്ങള്‍ കാണാതായ വിമാനത്തിന്റേതാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അന്വേഷണത്തില്‍ നിര്‍ണയാക വഴിത്തിരിവാകും അത്.

English summary
MH370 search: Suitcase found close to wreckage washed up on Reunion island
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X