ഐസിസിന്റെ പുതിയ 'ജിഹാദി ജോണ്‍' ഇന്ത്യക്കാരന്, ബ്രിട്ടീഷ് ചാരന്?
ലണ്ടന്‍: യഥാര്‍ത്ഥ ജിഹാദി ജോണ്‍ സിറിയയില്‍ അമേരിയ്ക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിനാണെങ്കില് ഒന്നല്ലെങ്കില്‍ പത്ത് 'ജിഹാദി ജോണുമാരെ' കിട്ടും. അത്തരത്തില്‍ അവതാരമെടുത്ത ആളാണ് ഇന്ത്യന്‍ വംശജനായ സിദ്ധാര്‍ത്ഥ് ധര്.
എന്നാല്‍ ഈ സിദ്ധാര്‍ത്ഥ് ധറിനെ കുറിച്ച് ഇപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രസകരമാണ്. തീവ്രവാദ ബന്ധത്തിന്റേ പേരില്‍ ഒരിയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടതാണ്. അന്ന് ഇയാളെ ബ്രിട്ടന്റെ ചാരനാക്കാന്‍ ശ്രമം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

സിദ്ധാര്‍ത്ഥ് ധര്
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷുകാരനാണ് സിദ്ധാര്‍ത്ഥ് ധര്. അടുത്തിടെ ഐസിസ് പുറത്ത് വിട്ട വീഡിയോയിലെ 'ആരാച്ചാര്‍' ആയിരുന്നു ഇയാള്‍. അങ്ങനെയാണ് പുതിയ ജിഹാദി ജോണ്‍ എന്ന പേര് ലഭിച്ചത്.

ബ്രിട്ടന്റെ 'കളി'
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സിദ്ധാര്‍ത്ഥ് ധര്. ഈ സമയത്ത് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒരു 'കളി' നടത്താന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഡബിള്‍ ഏജന്റ്
സിദ്ധാര്‍ത്ഥ് ധറിനെ തങ്ങളുടെ ഡബിള്‍ ഏജന്റ് ആക്കാന്‍ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5 ശ്രമിച്ചുവത്രെ.

അബു റുമെയ്സ
മതം മാറി അബു റുമെയ്സ എന്ന പേരാണ് ഇയാള്‍ സ്വീകരിച്ചിട്ടുള്ളത്. മതം മാറ്റത്തിന് ശേഷമായിരുന്നു അറസ്റ്റ്.

ലണ്ടനില്‍ നിന്ന് മുങ്ങി
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധാര്‍ത്ഥിനെ പിന്നീട് പുറത്ത് ജാമ്യത്തില്‍ വിട്ടു. രാജ്യം വിട്ടുപോകാതിരിയ്ക്കാന്‍ പാസ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം എന്ന് പറഞ്ഞു. പക്ഷേ സിദ്ധാര്‍ത്ഥ് ഫ്രാന്‍സ് വഴി ഒടുവില്‍ സിറിയയില്‍ എത്തി ഐസിസില്‍ ചേര്‍ന്നുവെന്നാണ് കരുതുന്നത്.

സംശയം ജനിപ്പിയ്ക്കും
അറസ്റ്റിലാകുന്നതിന് മുമ്പാണ് എംഐ ഏജന്റുമാര്‍ സിദ്ധാര്‍ത്ഥ് ധറിനെ നിരീക്ഷിയ്ക്കുന്നതും ചോദ്യം ചെയ്യുന്നതും. ഈ സമയത്ത് തന്നെയാണ് ഡബിള്‍ ഏജന്റ് ആകാനുള്ള 'ഓഫര്‍' മുന്നോട്ട് വച്ചതും.

അറസ്റ്റും കാണാതാകലും
ഈ സംഭവത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ സിദ്ധാര്‍ത്ഥ് ഫ്രാന്‍സ് വഴി സിറിയയിലേയ്ക്ക് കടന്നുവെന്നാണ് പറയപ്പെടുന്നത്.

ശരിയ്ക്കും ചാരനോ?
ശരിയ്ക്കും സിദ്ധാര്‍ത്ഥ് ധര് ബ്രിട്ടന്റെ ഡബിള്‍ ഏജന്റ് തന്നെ ആണോ?

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications