• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിയ ഖലീഫ 'വിശുദ്ധ കന്യാമറിയം' ആയി ഇന്‍സ്റ്റാഗ്രാമില്‍!!!മലാലയ്ക്കുള്ള ട്രോളിന് മിയയുടെ വക!!!

cmsvideo
  ഇൻസ്റ്റഗ്രാമില്‍ വിശുദ്ധ മറിയം ആയി മിയാ ഖലീഫ | Oneindia Malayalam

  വാഷിങ്ടണ്‍: മിയ ഖലീഫ എന്ന പേര് പറഞ്ഞാല്‍ പിന്നെ വേറെ വിശദീകരണങ്ങളൊന്നും ആവശ്യമില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. സണ്ണി ലിയോണിനേക്കാളും പേരെടുത്ത അശ്ലീല സിനിമ നായികയാണ് മിയ.

  ദിലീപിന് സുരക്ഷാ ഭീഷണിയുണ്ട്... പോലീസിന് മറുപടി; പിറകില്‍ കേസ് നല്‍കിയവര്‍? എല്ലാം ജാമ്യത്തിന് ശേഷം?

  എന്നാല്‍ മിയ ഇപ്പോള്‍ സണ്ണി ലിയോണിനെ പോലെ തന്നെ അശ്ലീല സിനിമാഭിനയം ഒക്കെ അവാസനിപ്പിച്ചിട്ടുണ്ട്. പക്ഷേ മിയയുടെ പേരില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് മാത്രം കുറവൊന്നും ഇല്ല.

  കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

  ഏറ്റവും ഒടുവില്‍ ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയാണ് വിവാദത്തിന് വഴിമരുന്നിട്ടത്. അതിന് കാരണക്കാരിയാകട്ടെ നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായും!!!

  മിയ ഖലീഫ

  മിയ ഖലീഫ

  ലെബനീസ് പാരമ്പര്യമുള്ള അമേരിക്കക്കാരിയാണ് മിയ ഖലീഫ. പറഞ്ഞതുപോലെ തന്നെ മുന്‍ അശ്ലീല സിനിമ നായിക.

  വിശുദ്ധ കന്യാമറിയം?

  വിശുദ്ധ കന്യാമറിയം?

  മിയ ഖലീഫയും കന്യാമറിയവും തമ്മില്‍ എന്ത് ബന്ധം? കഴിഞ്ഞ ദിവസം മിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം അങ്ങനെ ഒന്നായിരുന്നു. കന്യാമറിയത്തെ പോലെ നില്‍ക്കുന്ന മിയ ഖലീഫ.

  കുരുപൊട്ടി

  കുരുപൊട്ടി

  ഇത് കണ്ടാല്‍ സ്വാഭാവികമായും മതവിശ്വാസികള്‍ക്ക് ദേഷ്യം തോന്നും എന്ന് ഉറപ്പാണ്. കാരണം ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ച് കന്യാമറിയം അവര്‍ക്ക് അത്രയേറെ ബഹുമാന്യയും ആരാധ്യയും ആണ്.

  മലാലയാണ് കാരണം

  മലാലയാണ് കാരണം

  നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യുസഫ്‌സായുടെ ചില ചിത്രങ്ങളാണ് സത്യം പറഞ്ഞാല്‍ ഇതിനെല്ലാം കാരണമായത്. ജീന്‍സ് ധരിച്ച് നടക്കുന്ന മലാലയുടെ ഫോട്ടോകള്‍ വൈറല്‍ ആയിരുന്നു.

  മലാലയോ മിയയോ?

  മലാലയോ മിയയോ?

  മലാലയെ അത്തരം വസ്ത്രം ധരിച്ച് കണ്ടപ്പോള്‍ചിലര്‍ക്ക് സഹിച്ചില്ല എന്നതാണ് സത്യം. ഇത് മലാലയല്ല, മിയ ഖലീഫയാണെന്ന് പറഞ്ഞ് പലരും ട്രോളുകളും വിദ്വേഷ പോസ്റ്റുകളും ആയി രംഗത്ത് വന്നു. ചിലര്‍ ഇത് തെറ്റിദ്ധരിക്കുകയും ചെയ്തു.

  മിയയുടെ സെല്‍ഫ് ട്രോള്‍!!!

  മിയയുടെ സെല്‍ഫ് ട്രോള്‍!!!

  ഈ സംഗതി തന്നെയാണ് മിയ ഖലീഫ ഒരു സെല്‍ഫ് ട്രോള്‍ ആക്കി മറ്റിയത്. തന്റെ മുഖം കന്യാമറിയത്തിന്റെ ചിത്രത്തില്‍ സൂപ്പര്‍ ഇംപോസ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു മിയ ഖലീഫ ചെയ്തത്. ഒരു സൈലന്റ് ട്രോള്‍.

  അപമാനകരം?

  അപമാനകരം?

  സത്യത്തില്‍ കന്യാമറിയത്തെ അപമാനിക്കുകയല്ല മിയ ഖലീഫ ചെയ്തത്. മലാലയെ താനെന്ന് തെറ്റിദ്ധരിച്ചതിനെ പരിഹസിക്കുകയാണ് ചെയ്തത്. കന്യാമറിയത്തെ അപമാനിക്കുകയല്ല, മറിച്ച് മലാലയെ പ്രകീര്‍ത്തിക്കുകയായണ് ചെയ്തത്.

  പൊങ്കാല തുടങ്ങി

  പൊങ്കാല തുടങ്ങി

  ആ ഒരു ചിത്രത്തിന്റെ പേരില്‍ മിയ ഖലീഫയെ പൊങ്കാലയിടുകയാണ് ഒരു വിഭാഗം. ആ ചിത്രം മിയ പിന്‍വലിക്കണം എന്നാണ് ഇവരുടെ ആവശ്യം.

  ട്രോളുകള്‍ അനവധി

  ട്രോളുകള്‍ അനവധി

  മലാലയെ താന്‍ ആയി ചിലര്‍ കണ്ടതിനെ സെല്‍ഫ് ട്രോള്‍ ചെയ്യുകയായിരുന്നു മിയ ഖലീഫ. എന്നാല്‍ ഇത് വച്ച് ട്രോളുകളും ഒരുപാട് ഇറങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

  മുസ്ലീം ആണെന്ന്

  മുസ്ലീം ആണെന്ന്

  മിയ ഖലീഫയുടെ പേര് കേട്ട് അവര്‍ മുസ്ലീം ആണെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ മിയ ക്രിസ്ത്യാനിയാണ്. കത്തോലിക്ക വിശ്വാസിയായിട്ടായിരുന്നു മാതാപിതാക്കള്‍ മിയയെ വളര്‍ത്തിയത്.

  ബെയ്‌റൂത്തില്‍ നിന്ന്

  ബെയ്‌റൂത്തില്‍ നിന്ന്

  ലെബനണില്‍ ബെയ്‌റൂത്തില്‍ ആയിരുന്നു മിയ ഖലീഫയുടെ ജനനം. 1993 ല്‍. എന്നാല്‍ പിന്നീട് ഇവരുടെ കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

  ഐസിസിന്റെ വധഭീഷണി

  ഐസിസിന്റെ വധഭീഷണി

  മിയ ഖലീഫയ്ക്ക് ഐസിസിന്റെ വധഭീഷണിയും ഉണ്ടായിരുന്നു. കഴുത്തറുത്ത് കൊല്ലും എന്നായിരുന്നു ഭീഷണി. ഇതിന്റെ പ്രതീകാത്മക ചിത്രവും ഐസിസ് മിയക്ക് അയച്ചിരുന്നു.

  ഒറ്റ വര്‍ഷം മാത്രം

  ഒറ്റ വര്‍ഷം മാത്രം

  കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മിയ നീലച്ചിത്ര മേഖല വിട്ടിട്ട് വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. ഒറ്റ വര്‍ഷം മാത്രമാണ് മിയ അശ്ലീല സിനിമകളില്‍ അഭിനയിച്ചത്.

  വെബ് ക്യാം മോഡല്‍

  വെബ് ക്യാം മോഡല്‍

  ഒരു വെബ് ക്യാം മോഡല്‍ ആയി ഇപ്പോഴും മിയ ഖലീഫ സജീവമായി നിലനില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് മിയ ഇപ്പോഴും.

  ആരാധകര്‍ക്ക് കുറവില്ല

  ആരാധകര്‍ക്ക് കുറവില്ല

  നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ആ പ്രതിച്ഛായയില്‍ നിന്ന് മോചിതയായിട്ടില്ല മിയ. ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്ന പേരുകളില്‍ ഒന്നാണ് മിയയുടേത്.

  English summary
  Mia Khalifa posts photo as Virgin Mary, compares with Malala Yousafzai; Netizens furious
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X