കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെയ്‌റൂട്ടിന്റെ കണ്ണീരൊപ്പി മിയ; ദുരിത ബാധിതരെ സഹായിക്കാന്‍ താരം ചെയ്തത്..! കയ്യടിച്ച് സോഷ്യല്‍മീഡിയ

  • By News Desk
Google Oneindia Malayalam News

ബെയ്റൂട്ട്: ബെയ്റൂട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സ്‌ഫോടനത്തില്‍ ഏകദേശം 200 പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം 5000ല്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബെയ്‌റൂട്ട് തുറമുഖത്തിന് സമീപത്ത് വച്ചാണ് സ്‌ഫോടനം ഉണ്ടായത്. അനവധി കെട്ടിടങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ലബനന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം. ലോകത്തെ തന്നെ നടുക്കിയ സ്‌ഫോടനത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തില്‍ മുന്‍ പോണ്‍ താരം കൂടിയായ മിയ ഖലീഫയും ഉള്‍പ്പെടുന്നു.

കൈകോര്‍ത്ത് മിയ

കൈകോര്‍ത്ത് മിയ

ബെയ്‌റൂട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനോടൊപ്പം മുന്‍ പോണ്‍ താരം കൂടിയായ മിയ ഖലീഫയും രംഗത്തെത്തിയിട്ടുണ്ട്. മിയുടെ ജന്മദേശമാണ് ലെബനന്‍. എന്നാല്‍ തന്റെ നാട്ടുകാരെ സഹായിക്കുന്നതിന് താരം തിരഞ്ഞെടുത്ത വഴിയാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

 കണ്ണട ലേലത്തിന്

കണ്ണട ലേലത്തിന്

പോണ്‍ കരിയറിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന തന്റെ കണ്ണട ലേലത്തില്‍ വച്ചാണ് താരം ബെയ്‌റൂട്ട് ദുരിതബാധിതര്‍ക്ക് പണം സ്വരൂപിക്കുന്നത്. നൂറു കോടിയില്‍ അധികം ആളുകള്‍ കണ്ട കണ്ണട എന്നാണ് മിയ ഈ കണ്ണടെയ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പ്രിയപ്പെട്ട കണ്ണട ഇ-ബെയിലാണ് താരം ലേലത്തിന് വച്ചിട്ടുള്ളത്. ഇതിന് ലഭിക്കുന്ന തുക ദുരിതബാധിതര്‍ക്ക് നല്‍കാനാണ് താരം ഉദ്ദേശിക്കുന്നത്.

98000 ഡോളര്‍

98000 ഡോളര്‍

കണ്ണടയ്ക്കായുള്ള ലേലം വിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 98000 ഡോളര്‍ വരെ എത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരിതബാധിതരെ സഹായിക്കാന്‍ ഇത്തരമൊരു നീക്കം നടത്തിയ മിയയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ജനിച്ചത് ലെബനനില്‍

ജനിച്ചത് ലെബനനില്‍

ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോണ്‍ അഭിനേത്രികളിലൊരാളാണ് മിയ ഖലീഫ. താരം ജനിച്ചത് ലെബനനിലാണ്. 2014-15 വര്‍ഷങ്ങളിലാണ് മിയ പോണ്‍ വ്യവസായത്തിലേക്ക് കാലെടുത്തവയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താരം പോണ്‍ ചിത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ലബനന്‍ സര്‍ക്കാരിന്റെ രാജി

ലബനന്‍ സര്‍ക്കാരിന്റെ രാജി

അതേസമയം, ബെയ്റൂട്ടിലെ വന്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലബനന്‍ സര്‍ക്കാരിന്റെ രാജി. ലബനന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബ് രാത്രിയോടെ രാജി പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷന്‍ വഴിയാണ് ഹസന്‍ ദിയാബ് രാജി വിവരം അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോകത്തെ നടുക്കിയ സ്ഫോടനം ബെയ്റൂട്ട് തുറമുഖത്തുണ്ടായത്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന്റെ വന്‍ ശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു.

ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് ലെബനനിൽ വൻ പ്രക്ഷോഭം, ഹസന്‍ ദിയാബ് സർക്കാർ വീണു!ബെയ്റൂട്ട് സ്ഫോടനത്തെ തുടർന്ന് ലെബനനിൽ വൻ പ്രക്ഷോഭം, ഹസന്‍ ദിയാബ് സർക്കാർ വീണു!

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

യാത്രക്കാരുടെ ജീവൻവച്ച് ഇന്ധനം ലാഭിക്കൽ; എയർ ഏഷ്യയുടെ രണ്ട് ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്തുയാത്രക്കാരുടെ ജീവൻവച്ച് ഇന്ധനം ലാഭിക്കൽ; എയർ ഏഷ്യയുടെ രണ്ട് ഉദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്തു

English summary
Mia Khalifa raises found for Beirut blast victims by auctioning her glass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X