മൈക്കിൾ ജാക്സണെ വന്ധ്യംകരിച്ചു? ദുരൂഹമരണത്തിൽ അറസ്റ്റിലായ ഡോക്ടറുടെ വെളിപ്പെടുത്തൽ... ക്രൂരപിതാവ്
Recommended Video

ലോസ് ആഞ്ജലീസ്: പോപ്പ് സംഗീതത്തിന്റെ രാജാവ് എന്നായിരുന്നു മൈക്കിള്‍ ജാക്സണ് അറിയപ്പെട്ടിരുന്നത്. ാേകമെങ്ങും അത്രയേറെ ആരാധകരെ സൃഷ്ടിച്ച താരം ആയിരുന്നു അദ്ദേഹം. എന്നാല്‍ അമ്പതാം വയസ്സില്‍ ഏറെ ദുരൂഹതകള്‍ ബാക്കിവച്ചാണ് അദ്ദേഹം മരിച്ചത്.
മൈക്കിള്‍ ജാക്സന്റെ മരണത്തിന് ശേഷം അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും ഡോക്ടര്‍ക്ക് ലഭിച്ചു. ആ ഡോക്ടര്‍ ആണ് ഇപ്പോള്‍ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മൈക്കിള്‍ ജാക്സണെ വന്ധ്യംകരിച്ചിരുന്നു എന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. അത് നടത്തിയത് പോപ്പ് ഇതിഹാസത്തിന്റെ സ്വന്തം പിതാവ് തന്നെ ആയിരുന്നത്രെ.

ദുരൂഹ മരണം
2009 ജൂണ്‍ മാസത്തില്‍ ആയിരുന്നു മൈക്കിള്‍ ജാക്സണ് അന്തരിച്ചത്. ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിക്കൊണ്ടായിരുന്നു മരണം. അമതി ഡോസില്‍ മരുന്നുകഴിച്ചതിനെ തുടര്‍ന്നുള്ള ഹൃദയാഘാതം എന്നായിരുന്നു പോസ്റഅറുമോര്ട്ടം റിപ്പോര്‍ട്ട്.

ആ ഡോക്ടര്‍
കോണ്‍റാഡ് മുറേ എന്ന ഡോക്ടര്‍ ആയിരുന്നു മൈക്കിള്‍ ജാക്സണെ ചികിത്സിച്ചിരുന്നത്. ഒരു മാസം മുമ്പ് മാത്രം ആയിരുന്നു മുറേയെ ജാക്സന്റെ ചികിത്സ ചുമതലകള്‍ ഏല്പിച്ചത്. അതുകൊണ്ട് തന്നെ മുറേയുടെ പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പിതാവ് വന്ധ്യം കരിച്ചു
മൈക്കിള്‍ ജാക്സണെ പിതാവ് ജോ ജാക്സണ് വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു എന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചായിരുന്നത്രെ ഇത്. മൈക്കിളിന്റെ ശബ്ദസൗകുമാര്യം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം ചെയ്തത് എന്നും ഡോക്ടര്‍ പറയുന്നുണ്ട്.

ക്രൂരനായ പിതാവ്
ജോ ജോക്സണ്‍ ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട പിതാവായിരുന്നു എന്നും ഡോക്ടര്‍ ആരോപിക്കുന്നുണ്ട്. പിതാവിന്റെ ക്രൂരതകളെ കുറിച്ച് പലതും മൈക്കിള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നും ഡോക്ടര്‍ ഒരു വീഡിയോയില്‍ പറയുന്നുണ്ട്.

മരണശേഷം
ജോ ജാക്സണ് മരിച്ചത് കഴിഞ്ഞ ജൂണ്‍ 27 ന് ആയിരുന്നു. അതിന് ശേഷം ആണ് ഡോക്ടര്‍ മുറേ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ജോ ജാക്സണിന്റെ മരണത്തില്‍ ആരും ദു:ഖിക്കേണ്ടതില്ലെന്നും ഡോ മുറേ വീഡിയോയില്‍ പറയുന്നുണ്ട്.

ജയില്‍ ശിക്ഷ
മൈക്കിള്‍ ജാക്സണ് മരിക്കുന്ന ദിവസം ഡോക്ടര്‍ മുറേ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഡോക്ടറുടെ ബാഗും ചില മരുന്നുകളും വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കായിരുന്നു ഡോക്ടറെ ശിക്ഷിച്ചത്. വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു ശിക്ഷ അനുഭവിക്കേണ്ടി വന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications