മൈക്കിള്‍ ജാക്സണ് കൊറോണയെ കുറിച്ച് പ്രവചിച്ചു, ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍, മാസ്ക് ധരിച്ചു!!
വാഷിംഗ്ടണ്‍: പോപ്പ് താരം മൈക്കിള്‍ ജാക്സണ് മരിക്കുന്നതിന് മുമ്പേ കൊറോണ വൈറസ് പോലെയുള്ള മഹാമാരിയെ കുറിച്ച് പ്രവചിച്ചിരുന്നുവെന്ന് മുന്‍ ബോഡി ഗാര്‍ഡിന്റെ വെളിപ്പെടുത്തല്‍. അതേസമയം രൂക്ഷമായ പരിഹാസമാണ് ബോഡി ഗാര്‍ഡ് മാറ്റ് ഫിഡസ്സിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ജാക്സണ് ഇത്തരം ദുരന്തങ്ങളെ നേരത്തെ മനസ്സിലാക്കിയത് കൊണ്ടാണ് മുഖംമൂടി അണിഞ്ഞിരുന്നതെന്നും ഇയാള്‍ പറഞ്ഞു. ലോകത്ത് എക്കാലത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജാക്സണ് വിശ്വസിച്ചിരുന്നുവെന്ന് ഫിഡസ് പറഞ്ഞു. എപ്പോഴും താന്‍ മരിച്ച് പോകാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ഒരു ദിവസം ഒരിക്കലും മൈക്കള്‍ ജാക്സണ് നാല് രാജ്യത്തിലൂടെ കടന്നുപോകുമായിരുന്നു അത്രയേറെ തിരക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ചില ദിവസങ്ങളില്‍ സ്വന്തം വിമാനത്തില്‍ നിറയെ ആളുകളെ വെച്ചാണ് അദ്ദേഹം യാത്ര ചെയ്തിരുന്നില്ല. താന്‍ ജാക്സണോട് ഫേസ് മാസ്ക് ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കുന്നതില്‍ തനിക്ക് നാണക്കേട് തോന്നുന്നത് കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിഡസ് പറഞ്ഞു. താനിത് തമാശരൂപത്തിലാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മാറ്റ് എനിക്ക് മാസ്ക് മാറ്റാന്‍ സാധിക്കില്ല, കാരണം ഞാന്‍ പെട്ടെന്ന് രോഗിയാവും. ആരാധകരെ ഒരിക്കലും എനിക്ക് നിരാശനാക്കാനാവില്ല. എനിക്ക് സംഗീത നിശകള്‍ ഒരുപാട് വരാനുണ്ട്. ഈ ഭൂമിയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം അതാണ്. ഒരിക്കലും എന്റെ സ്വരം മോശവാന് അനുവദിക്കില്ല. ആരോഗ്യത്തോടെ ഇരിക്കേണ്ടത് എന്റെ ബാധ്യതയാണ്. ഇന്ന് ഞാന്‍ ആരെയാണ് നേരിടേണ്ടതെന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ വിജയിക്കുമോ എന്ന് പോലും അറിയില്ലെന്നായിരുന്നു ജാക്സണ് തന്നോട് പറഞ്ഞതെന്ന് മാറ്റ് ഫിഡസ് പറഞ്ഞു. ജാക്സണ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജനങ്ങളോട് എന്തായിരിക്കും പറയുകയെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നും ഇയാള്‍ പറഞ്ഞു. അതാണ് താന്‍ പറഞ്ഞതെന്നും ഫിഡസ് വ്യക്തമാക്കി.
Recommended Video
ആ സമയത്ത് താന്‍ പറയുന്നത് ആരും കേട്ടിരുന്നില്ലെന്ന് ജാക്സണ് പറഞ്ഞിരുന്നു. അന്ന് അദ്ദേഹം അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍, ജനങ്ങള്‍ കാര്യമായി കണ്ടിരുന്നില്ല. വാക്കോ ജാക്കോ എന്നാണ് അദ്ദേഹത്തെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ പരിഹസിച്ചിരുന്നത്. ജനങ്ങള്‍ ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ബുദ്ധിമാനാണെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അദ്ദേഹം അതി ബുദ്ധിമാനായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഫിഡസ് പറഞ്ഞു. അതേസമയം മൈക്കല്‍ ജാക്സണ് ഫൗണ്ടേഷന് 300000 ഡോളര്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തിട്ടുണ്ട്.. അമേരിക്ക മുഴുവന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജാക്സണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ തുക കൈമാറുന്നതെന്നും ഫൗണ്ടേഷന് അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications