മൈക്കിള്‍ ഷൂമാക്കര്‍ കരയുന്നു
ഏഴുതവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ മൈക്കിള്‍ ഷൂമാക്കര്‍ പതുക്കെ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി റിപ്പോര്‍ട്ട്. ഒരു അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഷൂമാക്കര്‍ ഭാര്യയുടെയും മക്കളുടെയും ശബ്ദങ്ങള്‍ക്ക് പ്രതികരിക്കുന്നുണ്ടെന്ന് പറയുന്നു. മക്കളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഷൂമാക്കറിന്റെ കണ്ണുനിറയുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും പറഞ്ഞു.
2013 ഡിസംബര്‍ 29ന് ആല്‍പ്‌സ് പര്‍വതനിരകളില്‍ വെച്ച് സ്‌കീയിങ്ങിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെടുന്നത്. തല പാറയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറുമാസം കോമയിലായിരുന്നു. മരണത്തിനും ജീവിതത്തിനുമിടയില്‍ ആറുമാസം പൊരുതിയ ഷൂമാക്കറിനെ പിന്നീട് വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റി.

ഷൂമാക്കറിന് തന്റെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരിക എന്നത് അസാധ്യമാണെന്നാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്. വളരെ പതുക്കെ പ്രതികരണശേഷി തിരിച്ചികിട്ടിയേക്കാമെന്ന് പ്രതീക്ഷയും ഡോക്ടര്‍മാര്‍ പങ്കുവെക്കുന്നു. അപകടത്തിനുശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍ ശബ്ദത്തോട് പ്രതികരിക്കാന്‍ ഷൂമാക്കറിന് കഴിയുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഷൂമാക്കറിന്റെ പ്രിയപ്പെട്ട മക്കളും, ഭാര്യയും, നായയുമെല്ലാം ശബ്ദമുണ്ടാക്കുമ്പോള്‍ കണ്ണുനിറയുന്നത് പ്രതികരണശേഷം തിരിച്ചുകിട്ടുന്നതിന്റെ ലക്ഷണമാകാമെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു. വൈദ്യശാസ്ത്രം എഴുതിത്തള്ളിയാലും ദൈവം തങ്ങളെ കൈവിടില്ലെന്നും ഏതെങ്കിലും തരത്തില്‍ ഒരു അത്ഭുതം സംഭവിക്കുമെന്നുമാണ് ഷൂമാക്കറിന്റെ കുടുംബത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications