മൈക്കിള്‍ ജാക്സണ് മരിച്ചിട്ടില്ല!! സ്പെയിനില്‍ പാടിത്തകര്‍ക്കുന്നു! വിശ്വസിക്കാനാകുന്നുണ്ടോ !?
മൈക്കിള്‍ ജാക്സന് സ്പെയിനില്‍ ഒരു അപരന്. സെര്‍ജിയോ കോര്‍ട്സ് എന്നയാള്‍ കാഴ്ചയില്‍ മാത്രമല്ല പാട്ടിലും മൈക്കിള്‍ ജാക്സനെപ്പോലെത്തന്നെ.
ഒരാളെപ്പോലെ 7 പേരുണ്ടെന്ന് പറയുന്നത് വെറുതെയാവാന്‍ ഇടയില്ല. കാരണം പ്രശ്സതരുടെ ഞെട്ടിപ്പിക്കുന്ന അപരന്മാരെ നമ്മള് കണ്ടിട്ടുണ്ട്. എന്തിന് സ്വന്തം അപരന്മാരെ കണ്ട് അന്തംവിട്ടിട്ടുള്ളവരും ഉണ്ടാവാം.
ഈ മനുഷ്യനെക്കണ്ടാല് മൈക്കിള്‍ ജാക്സണ് മരിച്ചുവെന്ന് ആര്‍ക്ക് വിശ്വസിക്കാനാവും. മൈക്കിള്‍ ജാക്സന്റെ ഏറ്റവും മികച്ച അപരന് എന്നു തന്നെ വിശേഷിപ്പിക്കാം സെര്‍ജിയോ കോര്‍ട്സ് എന്ന ഈ സ്പെയിന്‍കാരനെ.

മൈക്കിള്‍ ജാക്സന്റെ കടുത്ത ആരാധകനാണ് സെര്‍ജിയോ കോര്‍ട്സ്.
കാഴ്ചയില്‍ മാത്രമല്ല സെര്‍ജിയോ മൈക്കിള്‍ ജാക്സെപ്പോലെയുള്ളത്. മൈക്കിള്‍ ജാക്സനെപ്പോലെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യും സെര്‍ജിയോ.

മൈക്കിള്‍ ജാക്സന്റെ ഗാനങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച് കയ്യടി നേടിക്കഴിഞ്ഞു സര്‍ജിയോ. മൈക്കിള്‍ ജാക്സന് ആദരമായി ഒരു സംഗീത പരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ അപരന് ഇപ്പോള്‍.

യൂട്യൂബും ഫേസ്ബുക്കുമെല്ലാം ഈ ഡ്യൂപ്പ് ജാക്സനെ ഏറ്റെടുത്തിട്ടുണ്ട്. നിരവധി ലൈക്കുകളാണ് സെര്‍ജിയോയുടെ പ്രകടനങ്ങള്‍ക്ക് ലഭിക്കുന്നത്. ഫേസ്ബുക്കില്‍ സെര്‍ജിയോയ്ക്ക് 16,000ലധികം ഫാന്‍സ് ഇപ്പോള്‍ത്തന്നെയുണ്ട്. ട്വിറ്ററില്‍ സെര്‍ജിയോയെ പിന്തുടരുന്നവരുടെ എണ്ണം 1000ത്തിന് മേലെയാണ്.

സെര്‍ജിയോ ജാക്സണ് എന്നാണ് ഇയാള്‍ തന്നെ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പേജില്‍ ഇയാളുടെ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സെര്‍ജിയോയുടെ പേജ് സന്ദര്‍ശിക്കുന്നവര്‍ക്ക് അത് മൈക്കിള്‍ ജാക്സണ് അല്ലെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് മൈക്കിള്‍ ജാക്സണ് എന്ന് സെര്‍ജിയോ പറയുന്നു. പോപ് രാജാവിന്റെ ഏറ്റവും മികച്ച അപരനെന്നതില് ഏറെ അഭിമാനിക്കുകയും ചെയ്യുന്നു ഇയാള്‍.

സ്പെയിനിലെ ബാഴ്സലോണക്കാരനാണ് സെര്‍ജിയോ കാര്‍ട്സ്. വളരെ ചെറുപ്പത്തില്‍ തന്നെ മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധകനായിരുന്നു ഇയാള്‍. മൈക്കിള്‍ ജാക്സന്റെ ഭൂരിപക്ഷം ഗാനങ്ങളും സെര്‍ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

ചെറുപ്പം മുതല്‍ തന്നെ മൈക്കിള്‍ ജാക്സന്റെ ഗാനങ്ങളും നൃത്തച്ചുവടുകളും മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു ഇയാള്‍. 2012ല്‍ മൈക്കിള്‍ ജാക്സന് ആദരാഞ്ജലി അര്‍പ്പിച്ച് മാഡ്രിഡില്‍ പരിപാടി അവതരിപ്പിച്ചതോടെയാണ് സെര്‍ജിയോ ലോകശ്രദ്ധ നേടിയത്.

7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈക്കിള്‍ ജാക്സന്റെ മരണം സംഗീത ലോകത്തെ ഞെട്ടിച്ചതാണ്. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് 2009ലായിരുന്നു പോപ് ചക്രവര്‍ത്തി വിടവാങ്ങിയത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications